പ്ലാ​സ്റ്റി​ക് ബ​ദ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്ലാ​സ്റ്റി​ക് ബ​ദ​ല്‍ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി കു​ടും​ബ​ശ്രീ

കാ​ഞ്ഞ​ങ്ങാ​ട്: പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​ന് ബ​ദ​ല്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നി​ര്‍മി​ച്ച് കു​ടും​ബ​ശ്രീ സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​യി. കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് തു​ണി​യു​ല്‍പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും വി​പ​ണ​ന​വും ന​ട​ത്തി.

മ​ത്സ്യം വാ​ങ്ങാ​നു​ള്ള സ​ഞ്ചി, ക്ലോ​ത്ത് പാ​ഡ്, അ​ലി​ഞ്ഞു​പോ​കു​ന്ന സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി​സ​ഞ്ചി​ക​ള്‍, ഹാ​ൻ​ഡ് പ​ഴ്‌​സ് രൂ​പ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന സ​ഞ്ചി​ക​ള്‍, പാ​ള​കൊ​ണ്ടു​ള്ള ബാ​ള്‍, പേ​പ്പ​ര്‍കൊ​ണ്ടു​ള്ള തൂ​ക്കു​വി​ള​ക്ക് തു​ട​ങ്ങി നൂ​റി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ലി​റ​ക്കി​യ​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ സ്വ​ന്ത​മാ​യി നി​ര്‍മി​ച്ച ത​ന​തു​ല്‍പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​മാ​ണ് അ​ലാ​മി​പ്പ​ള്ളി പ​രി​സ​ര​ത്ത് ന​ട​ന്ന​ത്.

പ്ര​ദ​ര്‍ശ​നം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​അ​നീ​ശ​ന്‍, കെ.​വി. മാ​യാ​കു​മാ​രി, കെ.​വി. സു​ശീ​ല, ഹ​രി​ദാ​സ്, കെ. ​സു​ജി​നി, സൂ​ര്യ, ജാ​ന​കി, ബി. ​സു​നി​ത, കെ. ​റീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kutumbashree with plastic alternatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.