കെ. ശങ്കരൻ
കാഞ്ഞങ്ങാട്: പുതിയകോട്ടയിൽ മാധ്യമപ്രവർത്തകനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ ഓടിച്ചുപോയ ലോറി തമിഴ്നാട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. പുതിയകോട്ടയിൽ താമസിക്കുന്ന കരിന്തളം സുകുമാരനാണ് (64) അപകടത്തിൽ പരിക്കേറ്റത്. 16ന് പുലർച്ച അഞ്ചോടെ പ്രഭാത സവാരിക്കിടെയാണ് അപകടം. നടത്തം കഴിഞ്ഞ് പുതിയകോട്ടയിലെ താമസസ്ഥലത്തേക്ക് പോകവെ പുതിയകോട്ട ടൗണിൽവെച്ചാണ് ലോറി ഇടിച്ച് തെറിപ്പിച്ചത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് നീലേശ്വരം ഭാഗത്തേക്കാണ് ലോറി ഓടിച്ചുപോയത്.
റോഡിൽ വീണ സുകുമാരനെ സമീപവാസികൾ ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ലോറി കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്ന് ലോറി പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ചു. ലോറി ഡ്രൈവർ തമിഴ്നാട് ഇരിച്ചൂരിലെ കെ. ശങ്കരനെ (25) കസ്റ്റഡിയിലെടുത്തു. നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ചതിലാണ് പൊ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.