കാഞ്ഞങ്ങാട്: ഹോട്ടലുകളുടെ ദൈനംദിന പ്രവർത്തനങ്ങളിലെ പ്രയാസം പരിഹരിക്കുന്നതിനായി മലിന ജലസംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ.
തട്ടുകടകൾ എന്ന പേരിൽ മാനദണ്ഡങ്ങൾ ഇല്ലാതെ നടത്തുന്ന ഭക്ഷണശാലകൾ നിയന്ത്രിക്കുന്നതിന് നടപടി വേണം. ഇവ വ്യാപാര സ്ഥാപനങ്ങളെ മൊത്തത്തിൽ ബാധിക്കുന്നു. ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കണം.
തീന്മേളകൾ, എക്സിബിഷനുകൾ എന്നിവ നടത്തുന്നതിനും പുതിയ സംരംഭകരെ ആകർഷിക്കുന്നതിനും നടപടിയുണ്ടാവണം. ‘ അമ്മയും കുഞ്ഞും’ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല സെക്രട്ടറി നാരായണ പൂജാരി ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ രാജൻ കളക്കര, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഗസാരി, മേഖല പ്രസിഡന്റ് കെ. അജേഷ് സംസാരിച്ചു. ഭാരവാഹികൾ: ശംസുദ്ദീൻ (പ്രസിഡന്റ്), കെ. സുധീഷ്(വൈസ് പ്രസിഡന്റ്), ഗംഗാധരൻ(സെക്രട്ടറി), എം. ഹമീദ്(ജോ: സെക്രട്ടറി), ഫാറൂഖ്(ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.