കാഞ്ഞങ്ങാട്: കള്ളാർ മുത്തപ്പൻ മലയിൽ പുലി ഇറങ്ങിയെന്ന സംശയത്തിൽ നാട്ടുകാർ പരിഭ്രാന്തരായി. പുലിക്കുഞ്ഞെന്ന് കരുതി ഒന്നിനെ പിടികൂടുകയും ചെയ്തു. ഇതിന്റെ തള്ള പ്പുലി പരിസരത്തുണ്ടാകുമെന്ന് പ്രചാരണമുണ്ടായതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. വിവരമറിഞ്ഞ് എത്തിയ ഫോറസ്റ്റ് അധികൃതർ നടത്തിയ പരിശോധനയിൽ കാട്ടുപൂച്ചയുടെ കുട്ടിയാണെന്ന് തെളിഞ്ഞു. ലെപ്പേഡ് ക്യാറ്റ് വർഗത്തിൽപെട്ട കാട്ടുപൂച്ചയെയാണ് കണ്ടെത്തിയത്.
കഴിഞ്ഞദിവസം വൈകീട്ടാണ് കൂട്ടംതെറ്റിയ കാട്ടുപൂച്ച കുട്ടിയെ കണ്ടത്. പുലിയുടെ കുഞ്ഞാണെന്ന് സംശയത്തിൽ നാട്ടുകാർ ഭയപ്പാടിലായി. കുഞ്ഞിനെ തേടി തള്ളപ്പുലി എത്തുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. തുടർന്നാണ് വനപാലകരെ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് കാട്ടുപൂച്ചയാണെന്ന് തെളിഞ്ഞത്. ഏറെ നേരത്തെ നിരീക്ഷണത്തിനു ശേഷമാണ് വിട്ടയച്ചത്. പ്രദേശത്തെ വീടുകളിൽനിന്ന് കോഴിയെ പിടിക്കാനെത്തിയതാണെന്നും ഇതിന്റെ ഇഷ്ടഭക്ഷണം കോഴിയാണെന്നും വനപാലകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.