സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍
നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള 2023 തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: മതനിരപേക്ഷതയിലൂന്നിയും അഴിമതിയോടും വര്‍ഗീയതയോടും സന്ധിയില്ലാത്ത സമീപനം സ്വീകരിച്ചും നവകേരള സൃഷ്ടിക്കായി മുന്നോട്ടുപോകുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പോലെ പ്രാമുഖ്യം നല്കി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.
പശ്ചാത്തല മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്കുമ്പോള് തന്നെ ദുര്‍ബല വിഭാഗത്തിന്റെ ക്ഷേമകാര്യങ്ങള്‍ക്കും സമാനമായ ഊന്നല്‍ നല്കാന് കഴിയുമെന്ന് പ്രവര്‍ത്തി പദത്തിലൂടെ തെളിയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. ദേശീയ പാതയും മലയോര തീരദേശ ഹൈവേയും വിഴിഞ്ഞം തുറമുഖവും സ്വപ്നസമാന വേഗതയിലാണ് പുരോഗമിക്കുന്നത്.
സ്വയംസംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ജൈത്രയാത്ര തുടരുന്നത്. കാലങ്ങളായി പിന്നാക്കമെന്ന് പറഞ്ഞിരുന്ന ഉത്തരമലബാറിന് വികസനക്കുതിപ്പിന്റെ കാലമാണിതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ആദ്യ റീച്ചായ തലപ്പാടി - ചെങ്കള നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലെത്തിനില്‍ക്കുകയാണ്. മലയോര മേഖലയിലെ ജനങ്ങളുടെ സഞ്ചാരത്തിന് വേഗത നല്കി മലയോര ഹൈവേ നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം. രാജഗോപാലന്‍, സി.എച്ച്. കുഞ്ഞമ്പു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന്, കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത എന്നിവര്‍ വിശിഷ്ടാതിഥികളായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന്, ജില്ല കേരള കോഓപറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്മാന് കെ.പി. സതീഷ് ചന്ദ്രന്,എ.ഡി.എം ഇന്‍ ചാര്‍ജ് നവീന്‍ ബാബു, എല്‍.എസ്.ജി.ഡി ജോ. ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന് നായര്‍, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത്കുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസ് എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വി.വി. രമേശന്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് ജില്ല പ്രസിഡൻറ് കെ.പി. വത്സലന്‍, നീലേശ്വരം നഗരസഭ ചെയര്പേഴ്സൻ ടി.വി. ശാന്ത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി. ബാലകൃഷ്ണന് മാസ്റ്റര്‍, സി.പി. ബാബു, എം. ഹമീദ് ഹാജി, പി.പി. രാജു, കരീം ചന്തേര, രതീഷ് പുതിയപുരയില്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, ടി.വി. ബാലകൃഷ്ണന്, പി.ടി. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
‘എന്റെ കേരളം പ്രദര്‍ശന വിപണന മേള’ സംഘാടക സമിതി ചെയര്‍പേഴ്സനും ജില്ല കലക്ടറുമായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനറും ജില്ല ഇന്ഫന് മേഷന് ഓഫിസറുമായ എം. മധുസൂദനന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.