Representattional Image

യുവാവ് കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി

കാ​ഞ്ഞ​ങ്ങാ​ട്: കി​ണ​റ്റിൽ വീ​ണ യു​വാ​വി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ യു​വാ​വും കു​ടു​ങ്ങി. ഒ​ടു​വി​ൽ ഇ​രു​വ​രെ​യും അ​ഗ്നി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. പെ​രി​യ വി​ല്ലാ​രം​പൊ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് യു​വാ​ക്ക​ൾ കി​ണ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. സ​ന്തോ​ഷ് (28) ആ​ണ് കി​ണ​റി​ൽ വീ​ണ​ത്. ര​ക്ഷി​ക്കാ​നാ​യി ഇ​റ​ങ്ങി​യ സം​ഗി​താ (30) ണ് ​കു​ടു​ങ്ങി​യ​ത്.

പ​ന്ത്ര​ണ്ട് മീ​റ്റ​ർ താ​ഴ്ച​യു​ള്ള കി​ണ​റി​ലാ​ണ് യു​വാ​ക്ക​ൾ കു​ടു​ങ്ങി​യ​ത്. തി​രി​കെ ക​യ​റാ​ൻ ക​ഴി​യാ​തെ നാ​ട്ടു​കാ​ർ ക​യ​റി​ട്ടുകൊ​ടു​ത്ത​തോ​ടെ ഇ​രു​വ​രും പി​ടി​ച്ചുനി​ന്നു. പി​ന്നാ​ലെ കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യം തേ​ടി. ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​സ​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സേ​ന വ​ല ഉ​പ​യോ​ഗി​ച്ച് ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫി​സ​ർ​മാ​രാ​യ എ​ച്ച്. ഉ​മേ​ശ്, പി. ​അ​നി​ൽ​കു​മാ​ർ, ഇ.​എ. അ​രു​ൺ, എ​ച്ച്. നി​ഖി​ൽ, ഹോം​ഗാ​ർ​ഡ് കെ.​കെ. സ​ന്തോ​ഷ് എ​ന്നി​വ​രും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ന്നി​ട്ടി​റ​ങ്ങി.

Tags:    
News Summary - The young man fell into the well; The rescuer also got stuck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.