കാഞ്ഞങ്ങാട്: ടൗണിലും പരിസര പ്രദേശങ്ങളിലും വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. മാണിക്കോത്ത് മഡിയൻ ടൗണിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് കൺസ്യൂമർഫെഡ് ജില്ല സബ് ഓഫിസിെൻറ ഗോഡൗണിലും കൺസ്യൂമർ ഫെഡിെൻറ ഗോഡൗൺ, ത്രിവേണി സൂപ്പർ മാർക്കറ്റ്, നീതി മെഡിക്കൽ സ്റ്റോർ, മെഡിക്കൽ വെയർ ഹൗസ് എന്നിവിടങ്ങളിലുമാണ് പൂട്ട് തകർത്ത് മോഷണം നടന്നത്. നീതി മെഡിക്കൽ സ്റ്റോറിെൻറ കൗണ്ടറിലെ മേശ വലിപ്പിലുണ്ടായിരുന്ന 5000 രൂപയോളം മോഷണം പോയി. മറ്റ് സ്ഥാപനങ്ങളിൽ നിന്നും സാധന സാമഗ്രികൾ നഷ്ടപ്പെട്ടതായി വിവരമില്ല. വ്യാഴാഴ്ച രാത്രിയാണ് സ്ഥാപനങ്ങളുടെ ഷട്ടറിെൻറ പൂട്ട് തകർത്ത് മോഷണം നടത്തിയത്. പൂട്ട് പൊളിച്ച് ഷട്ടർ കല്ലുവെച്ച് പൊക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. ഇതിന് തൊട്ടടുത്തുള്ള മദീന സൂപ്പർ മാർക്കറ്റിെൻറ ഷട്ടറിെൻറ പൂട്ടും തകർക്കാൻ ശ്രമം നടന്നിട്ടുണ്ട്. അസി. റീജനൽ മാനേജർ പി.വി. ശൈലേഷ് ബാബുവിെൻറ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവരമറിഞ്ഞ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്.ഐ കെ.പി. സന്തോഷ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പൊലീസ് നായും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.