കാഞ്ഞങ്ങാട്: ടൗണിലിറങ്ങിയ കാട്ടുപന്നി രണ്ടുപേരെ ആക്രമിച്ചു. കുത്തേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് തെക്കേ ബസാറില്‍ തട്ടുകട നടത്തുന്ന മുന്‍ പഞ്ചായത്ത് മെംബര്‍ പുങ്ങംചാലിലെ രാമന് (55), വെള്ളരിക്കുണ്ടിലെ തോമസ് ജോര്‍ജ് ചക്കുങ്കല്‍ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്തുവെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. കാട്ടുപന്നിയുടെ ആക്രമണം തുടര്‍ച്ചയായുണ്ടാവുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. വെള്ളരിക്കുണ്ടിലും പരിസരപ്രദേശങ്ങളിലും നാലു വർഷത്തിനിടെ നാലുപേര്‍ കാട്ടുപന്നി ആക്രമണത്തില്‍ മരിച്ചു.
ഇരുപതോളം ആളുകള്‍ക്ക് പരിക്കേറ്റു. ആനമഞ്ഞളിലെ ജോസ് മാടത്താനി, മാലോത്തെ കൃഷ്ണന്, പുന്നകുന്നിലെ വെള്ളന്, പാത്തിക്കരയിലെ കൊച്ചുമറ്റം ജോയി എന്നിവരാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബൈക്ക് യാത്രക്കാരും കൃഷിയിടത്തിലും വഴിയാത്രക്കാരും കാട്ടുപന്നിയുടെ ആക്രമണത്തിനിരയായി. പരിക്കേറ്റവര്‍ക്ക് മാസങ്ങളോളം ചികിത്സ നടത്തേണ്ടിവന്നു. ഫെബ്രുവരിയില്‍ രണ്ട് കാട്ടുപന്നികളാണ് പരപ്പ ടൗണില്‍ ഭീതിപരത്തി പരാക്രമം നടത്തിയത്. ഓട്ടോക്ക് നേരെയും പന്നിയുടെ ആക്രമണമുണ്ടായി. പരപ്പ തുറവക്കല്‍ ബെന്നിയുടെ ഓട്ടോ പന്നി ആക്രമിച്ചു. പന്നിയെ പിന്നീട് വനംവകുപ്പ് അധികൃതര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതിയുണ്ടെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന ആക്രമണങ്ങൾ ചെറുക്കാൻ കഴിയാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.