കാ​ട്ടു​പ​ന്നി ഇ​റ​ച്ചി​യും വാ​ഹ​ന​വു​മാ​യി അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വിൽപന; നാലംഗ സംഘം പിടിയിൽ

കാഞ്ഞങ്ങാട്‌: കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വിൽപന നടത്തുന്ന സംഘത്തിലെ നാലുപേരെ കാഞ്ഞങ്ങാട് സെക്ഷൻ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. അഷറഫിെന്റ നേതൃത്വത്തിൽ പിടികൂടി. കാറഡുക്കയിലെ എം. മഹേശൻ (45), ചീർക്കയിലെ എ. തമ്പാൻ (58), പുലിക്കോട് സ്വദേശി ടി. മിഥുൻരാജ് (26), പള്ളത്തിച്ചാൽ കെ. ദിപിൻ (30) എന്നിവരാണ് പിടിയിലായത്.

ചുള്ളിക്കര,അയറോട്ടെ ആളൊഴിഞ്ഞ വീട്ടില്‍നിന്നാണ് പ്രതികളെയും കാട്ടുപന്നി ഇറച്ചിയും കഴിഞ്ഞ ദിവസം വൈകീട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. 200 കിലോ പന്നിയിറച്ചി ഇവരിൽനിന്ന് പിടികൂടി. പന്നികളെ കടത്താന്‍ ഉപയോഗിച്ച കാറും ജീപ്പും ഫോറസ്റ്റ് അധികൃതർ കസ്റ്റഡിയിലെടുത്തു. ഉപ്പള മംഗല്‍പാടി ഭാഗത്തുനിന്നാണ് കാട്ടുപന്നിയെ വേട്ടയാടി അയറോട്ടേക്ക് കൊണ്ടുവന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Wild boar hunting and sales meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.