മുള്ളേരിയ: കൊട്ടംകുഴിയില്‍ ഷെഡിനകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊട്ടംകുഴി കോളനിയിലെ ചന്ദ്രന്റെ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.
പഞ്ചായത്തില്‍നിന്ന് ധനസഹായം ലഭിച്ചതിനാല്‍ ചന്ദ്രന് പുതിയ വീട് നിര്‍മിച്ചുവരുകയാണ്. ഇതുകാരണം ചന്ദ്രനും കുടുംബവും ഷെഡിലാണ് താമസിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനും പതിനെട്ടിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ഷെഡിനകത്തെ അലമാരയിലുണ്ടായിരുന്ന രണ്ട് പവന് സ്വര്‍ണവും ആറായിരം രൂപയുമാണ് കവര്‍ന്നത്. ഒരു മാല, ഒരു നെക്ലസ്, കമ്മല്‍, മോതിരം തുടങ്ങിയ സ്വര്‍ണാഭരണങ്ങള്‍ കവറിലാക്കി അലമാരയില്‍ സൂക്ഷിച്ചതായിരുന്നു.
ചന്ദ്രന് പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും മോഷണം പോയ ആഭരണങ്ങളെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഇതേ തുടര്‍ന്ന് ആദൂര്‍ പൊലീസില്‍ പരാതി നല്കി. എങ്കിലും കേസെടുത്തിരുന്നില്ല. വീണ്ടും പരാതി നല്‍കിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോളനിയിലെ യുവാവാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.