നീലേശ്വരം: കോവിഡ് മഹാമാരിയും ലോക്ഡൗണും വ്യാപകമായതോടെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ആളും ആരവവുമില്ല. ഇൗ നേരത്ത് സ്റ്റേഷനിലെ പല ഭാഗങ്ങളിലും പെയിൻറടിക്കുകയാണ് രണ്ട് ജീവനക്കാർ. റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരായ കെ.വി. സുജിത്, എ. അജിത എന്നിവർ ചേർന്നാണ് റെയിൽവേ സ്റ്റേഷെൻറ എല്ലാ ഭാഗങ്ങളിലും പെയിൻറ് പണിയിൽ ഏർപ്പെട്ടത്. ഇവരെ സഹായിക്കാൻ സിഗ്നൽ വിഭാഗം ജീവനക്കാരായ രതീഷും സതീശനും സജീവമായുണ്ട്.
ദീർഘദൂര വണ്ടികളായ, നേത്രാവതി, രാജധാനി എന്നിവക്ക് നീലേശ്വരം റെയിവേ സ്റ്റേഷനിൽ സ്റ്റോപ്പില്ല മറ്റ് വണ്ടികളായ മലബാർ എക്‌സ്പ്രസ്, കണ്ണൂർ എക്സ്പ്രസ്, വെസ്റ്റ് കോസ്റ്റ്, ചെന്നൈ സൂപ്പർഫാസ്റ്റ്, ഏറനാട്, കോയമ്പത്തൂർ എക്സ്പ്രസ് എന്നിവയുടെ ഓട്ടം നിർത്തിയതോടെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തിരക്കും കുറവായിരിക്കയാണ്. സമ്പൂർണ ലോക്ഡൗൺ പ്രഖാപിച്ചതോടെ വൈകുന്നേരങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ സവാരിക്കിറങ്ങുന്നവരും ഇല്ലാതായി.
ഇതോടെയാണ് ജീവനക്കാരായ സുജിത്തും അജിതയും തങ്ങളുടെ സ്റ്റേഷനിൽ പെയിൻറ് ചെയ്യാൻ തീരുമാനിച്ചത്.ഇവർക്ക് സഹായമായി ട്രാഫിക്ക് ജീവനക്കാരായ രതീഷും സതീശനും കൂട്ടിന് വന്നതോടെ പെയിൻറടിക്കാൻ കൂടുതൽ താൽപര്യമായി. റെയിൽവേ സ്റ്റേഷനിലെ മേൽക്കൂടിെൻറ ഭാഗത്ത് പെയിൻറ് ഇല്ലാത്ത സ്ഥലങ്ങളിലാണ് ഇവർ പെയിൻറ് ചെയ്യുന്നത്.
ഇനിയും സമയം കിട്ടിയാൽ മറ്റു ഭാഗങ്ങളിലും പെയിൻറ് അടിച്ച് തങ്ങളുടെ റെയിൽേവ സ്റ്റേഷൻ മനോഹരമാക്കാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.