നീലേശ്വരം: കോടോം-ബേളൂർ പഞ്ചായത്തിൽ സ്ഥാപിച്ച ജൽജീവൻ പദ്ധതിക്കായി തുലച്ച് കളഞ്ഞത് ലക്ഷങ്ങൾ. നടപ്പാക്കിയ പദ്ധതിയിൽനിന്ന് ഒരു തുള്ളി വെള്ളം കിട്ടാതെ നട്ടംതിരിയുകയാണ് പാവപ്പെട്ട കോളനി നിവാസികൾ. പഞ്ചായത്തിലെ മൂപ്പിൽ, ശാസ്താംപാറ, ആനപ്പെട്ടി എന്നീ കോളനികളിലാണ് കുടിവെള്ളം തരാമെന്ന് പറഞ്ഞ് ജൽജീവൻ പദ്ധതി സ്ഥാപിച്ചത്. എന്നാൽ, ഇപ്പോൾ ഒരു തുള്ളി വെള്ളത്തിനായി കിലോമീറ്റർ സഞ്ചരിച്ച് തലച്ചുമടായി എത്തിക്കേണ്ട ഗതികേടിലാണ് കോളനിക്കാർ. രണ്ടു വർഷം മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് പദ്ധതിയുണ്ടാക്കി പൈപ്പ് ഇടുകയും ടാങ്ക് സ്ഥാപിച്ച് വീട്ടുമുറ്റങ്ങളിൽ കുടിവെള്ള ടാപ്പ് സ്ഥാപിക്കുകയും ചെയ്തു.
തുടർന്ന് പദ്ധതി കമീഷൻ ചെയ്തെതെങ്കിലും കോളനി നിവാസികൾക്ക് കുറച്ച് ദിവസങ്ങളിൽ മാത്രമേ വെള്ളം ലഭിച്ചുള്ളു. ഇതിന് വാട്ടർ ബിൽ വരുകയും കുടുംബങ്ങൾ തുക അടക്കുകയും ചെയ്തു. വേനൽ കനത്തതോടെ കോളനിവാസികളുടെ ദുരിതമറിഞ്ഞ് പ്രവാസിയായ മേലത്ത് മണികണ്ഠൻ ഒരു കുഴൽക്കിണർ സ്ഥാപിച്ച് നൽകിയത് ഇവർക്ക് ആശ്വാസമായി. പഞ്ചായത്ത് അധികൃതർ ഇടപെട്ട് ജൽജീവൻ പദ്ധതിയുടെ തടസ്സങ്ങൾ നീക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.