റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ലീപ്പ​ർ അ​ട്ടി​വെ​ച്ച​തി​ൽ കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്നു

പരിമിതികളിൽ വീർപ്പുമുട്ടി നീലേശ്വരം റെയിൽവേ സ്റ്റേഷൻ

നീ​ലേ​ശ്വ​രം: ജി​ല്ല​യി​ൽ വ​രു​മാ​ന​ത്തി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും മു​ന്നി​ൽ​നി​ൽ​ക്കു​ന്ന നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​മി​തി​ക​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു. നി​ര​വ​ധി ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ് അ​നു​വ​ദി​ച്ച​തോ​ടെ വ​രു​മാ​ന​ത്തി​ൽ സ്റ്റേ​ഷ​ൻ മു​ൻ​പ​ന്തി​യി​ലെ​ത്തി​യെ​ങ്കി​ലും ആ​നു​പാ​തി​ക​മാ​യ വി​ക​സ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ല.

യാ​ത്രാ​വ​ണ്ടി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ് ഫോം ​യാ​ത്ര​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​കു​ന്ന​രീ​തി​യി​ൽ ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

ഒ​ന്ന്, ര​ണ്ട് ന​മ്പ​ർ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ ശൗ​ചാ​ല​യം ഉ​ണ്ടെ​ങ്കി​ലും ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​ണ്. മ​ദ്രാ​സ് മെ​യി​ൽ, അ​ന്ത്യോ​ന്ത​യ എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം- ഓ​ഘ എ​ക്സ്പ്ര​സ്, പൂ​ർ​ണ എ​ക്സ്പ്ര​സ്, വ​രാ​വ​ൽ -തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ വ​ണ്ടി​ക​ൾ​ക്ക് നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ് അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്. ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ങ്കി​ലും യാ​ത്ര​ക്കാ​രെ സ്വാ​ഗ​തം​ചെ​യ്യു​ന്ന​ത് യാ​ത്ര സ്റ്റേ​ഷ​നും പ​രി​സ​ര​വും ശു​ചി​ത്വ​മു​ള്ള​തും മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​ള്ള അ​റി​യി​പ്പു​മാ​യാ​ണ്.

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, ചെ​റു​വ​ത്തൂ​ർ, മ​ടി​ക്കൈ, കോ​ടോം ബേ​ളൂ​ർ, കി​നാ​നൂ​ർ ക​രി​ന്ത​ളം, ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി, ക​യ്യൂ​ർ ചീ​മേ​നി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ പൂ​ർ​ണ​മാ​യും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യും നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ കോ​ട്ട​ഞ്ചേ​രി, കോ​ട്ട​പ്പു​റം, അ​ഴി​ത്ത​ല തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് നീ​ലേ​ശ്വ​രം സ്റ്റേ​ഷ​നി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​കും.

നീ​ലേ​ശ്വ​ര​ത്ത് റെ​യി​ൽ​വേ​ക്ക് സ്വ​ന്ത​മാ​യി 30 ഏ​ക്ക​ർ ഭൂ​മി​യു​ണ്ടെ​ങ്കി​ലും മു​ക്കാ​ൽ​ഭാ​ഗ​വും കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്. ഈ ​ദു​ർ​ഗ​തി എ​ന്നു മാ​റു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ചോ​ദ്യം. 

Tags:    
News Summary - Neeleswaram railway station overwhelmed with limitations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.