നീലേശ്വരം: പയ്യന്നൂർ ഭാഗത്തേക്ക് നഗരത്തിരക്ക് ഒഴിവാക്കി ശാന്തമായ സഞ്ചാര പാതയായി ഉപയോഗിക്കുന്ന കോട്ടപ്പുറം -അച്ചാംതുരുത്തി പാലത്തിലെ വിളക്കു തെളിയാതായി. പാലത്തിന്റെ തെക്കുഭാഗം പകുതി ചെറുവത്തൂർ പഞ്ചായത്തും വടക്കുഭാഗം നീലേശ്വരം നഗരസഭയും ഒത്തുചേർന്നാണ് സോളാർ വെളിച്ചമൊരുക്കിയത്. എന്നാൽ പഞ്ചായത്ത് സ്ഥാപിച്ച ചില വിളക്കുകൾ കത്തുന്നുണ്ടെങ്കിലും നഗരസഭ സ്ഥാപിച്ചത് പൂർണമായും തെളിയാത്ത അവസ്ഥയാണ്. ഗുണനിലവാരം കുറഞ്ഞ ചില വിളക്കുകൾ ദ്രവിച്ച് പുഴയിൽ വീണ നിലയിലാണ്. പടന്ന, ചെറുവത്തൂർ, വലിയപറമ്പ്, പീലിക്കോട്, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തിലെ ആളുകൾ ഈ പാലം വഴിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ദിവസവും നൂറു കണക്കിന് വാഹനങ്ങളാണ് പാലം വഴി നീലേശ്വരം, കാഞ്ഞങ്ങാട് നഗരത്തിലേക്ക് സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.