നീ​ലേ​ശ്വ​ര​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ

ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പഴകിയ ഭക്ഷണം പിടികൂടി

നീ​ലേ​ശ്വ​രം: മ​ന്ന​ൻ​പു​റ​ത്തു​കാ​വ് ക​ല​ശ​ മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ചി​റ​പ്പു​റം ഡി​ലൈ​റ്റ് റ​സ്റ്റാ​റ​ന്റ്, കോ​ൺ​വെ​ന്റ് ജ​ങ്​​ഷ​നി​ലെ ഉ​ണ്ണി​മ​ണി, മ​ഹാ​മാ​യ എ​ന്നീ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഈ ​ഹോ​ട്ട​ലു​ക​ൾ​ക്കും ശു​ചി​ത്വ​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് ന​ൽ​കി പി​ഴ​യീ​ടാ​ക്കി തു​ട​ർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ എ.​കെ. പ്ര​കാ​ശ​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​വി. ബീ​ന, ബി​ജു ആ​ണൂ​ർ, കെ.​പി. ര​ച​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും ശു​ചി​ത്വ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Stale food was seized from hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.