നീലേശ്വരം: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി അഞ്ചുവര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയുന്ന പ്രതിയെ നീലേശ്വരം പൊലീസ് അസമിൽ നിന്ന് സാഹസികമായി പിടി റാംപ്രസാദ് ചൗധരിയെയാണ് (42) നീലേശ്വരം പൊലീസിലെ പ്രത്യേകസംഘം അറസ്റ്റുചെയ്തത്.
സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ വിനോദ് കോടോത്ത്, കെ.വി. ഷിബു, പി. അനീഷ് എന്നിവരടങ്ങിയ സംഘം അസാ പൊലീസിന്റെ സഹായത്തോടെ ടീന്സുഗ്ഗ്യ ജില്ലയിലെ ഡിഗ്ബോയില്‍ വെച്ചാണ് പിടികൂടിയത്. 2016ല്‍ ചായ്യോത്ത് പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തുവരുന്നതിനിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലാണ് നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് രണ്ടുവര്‍ഷക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞ ചൗന്ദരി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.