നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രത്തിൽ മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ ദുരിതമനുഭവിക്കുന്നു.
ദിവസവും നൂറുകണക്കിന് രോഗികളാണ് ഈ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നത്. എന്നാൽ, ഇവരെ ചികിത്സിക്കാൻ മതിയായ ഡോക്ടർമാരില്ലാത്തതാണ് രോഗികളെ വലക്കുന്നത്. മുപ്പതിനായിരത്തോളം ആളുകളുള്ള കിനാനൂർ കരിന്തളം പഞ്ചായത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് കോയിത്തട്ടയിൽ സ്ഥിതിചെയ്യുന്ന കുടുംബാരോഗ്യകേന്ദ്രം. ഡോക്ടർമാരുടെ ഒഴിവ് ഉടൻ നികത്താൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ജൂൺ 22 രാവിലെ 10ന് ധർണ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.