കൊച്ചി: കോവിഡ് കാലത്ത് സാഹിത്യകാരനും അധ്യാപനും പ്രഭാഷകനുമായ പ്രഫ. എം.െക. സാനുവിന് വ്യത്യസ്ത പിറന്നാൾ ആഘോഷം. 94ാം ജന്മദിനമായ ചൊവ്വാഴ്ച വെർച്വലായി നിരവധി പ്രമുഖർ ആശംസകളുമായെത്തി. മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി വി. മുരളീധരന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, വി.എസ്. സുനില്‍ കുമാര്‍, എ.കെ. ബാലന്, കെ.കെ. ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നടന് മോഹന്‍ലാല്‍, നടനും എം.പിയുമായ സുരേഷ് ഗോപി, തിരക്കഥാകൃത്ത് ജോണ്‍പോള്‍ തുടങ്ങിയവരാണ് ഓണ്‍ലൈനായി പിറന്നാൾ നന്മകൾ നേർന്നത്.
ഇത്രയും കാലത്തെ ജീവിതത്തിനിടെ സമൂഹത്തിനുവേണ്ടി പലതും ചെയ്യാന്‍ സാധിച്ചെന്ന് വിശ്വസിക്കുന്നുവെന്ന് അദ്ദേഹം മറുപടി നൽകി. കൊച്ചിയിലെ പൗരാവലിയുടെ പേരിലുള്ള ആദരവ് മേയർ സൗമിനി ജയിൻ അദ്ദേഹത്തിനു സമർപ്പിച്ചു.
ഇതോടൊപ്പം ജന്മദിനത്തിൽ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിെൻറ പേരിൽ ഏർപ്പെടുത്തിയ എം.കെ. സാനു പുരസ്കാരം സാഹിത്യകാരന് എം. തോമസ് മാത്യുവിന് സമ്മാനിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സാനുവിനെ കൂടാതെ ഹൈബി ഈഡന് എം.പി, എം.എല്‍.എമാരായ ടി.ജെ. വിനോദ്, എസ്. ശർമ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ പ്രസ്ക്ലബ് സെക്രട്ടറി പി. ശശികാന്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.