ജിന്‍റോ

വ്യാജ വിദേശമദ്യം പിടികൂടിയ സംഭവം: ഒളിവിലിരുന്ന പ്രതി കീഴടങ്ങി

പറവൂർ: സർക്കാർ മുദ്ര അനധികൃതമായി പതിപ്പിച്ച വ്യാജ വിദേശമദ്യ ശേഖരം പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന വാവക്കാട് പുതിയവീട്ടിൽ ജിന്‍റോ (34) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് മുന്നിൽ കീഴടങ്ങി.

ഓഫിസിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. ഒക്ടോബർ 13ന് മൂത്തകുന്നം തറയിൽ കവലയിലെ വീട്ടിൽനിന്ന് 500 കുപ്പിയിലായി രണ്ട് പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള 250 ലിറ്റർ വ്യാജമദ്യം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്.

അന്ന് ഒളിവിൽപോയ ഇയാൾ ഹൈകോടതിയിൽനിന്ന് ഇടക്കാല ഉത്തരവ് വാങ്ങിയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം ഹൈകോടതി ഇയാളോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്താൻ ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Tags:    
News Summary - Foreign liquor seized; Suspect Surrenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.