ഭർതൃപീഡനം: പരാതിയിൽ പൊലീസ്​ നടപടിയെടുത്തില്ല, പരാതിക്കാരി സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞുവീണു

പ​റ​വൂ​ർ: ഭ​ർ​ത്താ​വി​െൻറ​യും വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​വും അ​പ​വാ​ദ പ്ര​ചാ​ര​ണ​വും സ​ഹി​ക്ക​വ​യ്യാ​തെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ യു​വ​തി സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കു​ഴ​ഞ്ഞു​വീ​ണു. ഏ​ഴു വ​യ​സ്സു​കാ​രി​യാ​യ മ​ക​ളോ​ടൊ​പ്പം എ​ത്തി​യ യു​വ​തി​യാ​ണ്​ കു​ഴ​ഞ്ഞു​വീ​ണ​ത്. നാ​ട്ടു​കാ​ർ ഇ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പൊ​ലീ​സ് കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം. പ​റ​വൂ​ർ പ​ള്ളി​ത്താ​ഴം കാ​ലു​പ​റ​മ്പി​ൽ ലി​ജി ശാ​ന്ത​കു​മാ​റാ​ണ് നീ​തി​തേ​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ഒ​രു​വ​ർ​ഷ​മാ​യി നാ​യ​ര​മ്പ​ല​ത്ത് വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം. പി​ണ​ങ്ങി​പ്പി​രി​ഞ്ഞ ഭ​ർ​ത്താ​വ്​ പി​ന്തു​ട​ർ​ന്ന് ശ​ല്യം​ചെ​യ്യു​ക​യും അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​യും യു​വ​തി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Husband molestation: Police did not take action on the complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.