എ​ട​വ​ന​ക്കാ​ട് അ​ണി​യി​ൽ കി​ഴ​ക്കു​ഭാ​ഗ​ത്ത് പാ​യ​ൽ നി​റ​ഞ്ഞ​്​ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ചീ​ന​വ​ല

പായൽ നിറഞ്ഞു; മത്സ്യബന്ധനം പ്രതിസന്ധിയിൽ

വൈ​പ്പി​ൻ: ജ​ലോ​പ​രി​ത​ല​ത്തി​ൽ തി​ങ്ങി നി​റ​ഞ്ഞ പാ​യ​ലി​ലൂ​ടെ വ​ള്ളം തു​ഴ​യാ​ൻ ക​ഴി​യാ​തെ​യും വ​ല​യി​ടാ​ൻ ക​ഴി​യാ​തെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ.

പ​ല​യി​ട​ത്തും വ​ല​വീ​ശാ​നും നീ​ട്ടാ​നും ക​ഴി​യു​ന്നി​ല്ല. വ​ല വീ​ശി​യാ​ൽ ല​ഭി​ക്കു​ന്ന​ത് പാ​യ​ലാ​ണ്. ചീ​ന വ​ല​ക​ളി​ലും വ​ലി​യ തോ​തി​ലാ​ണ് പാ​യ​ൽ വ​ന്ന​ടി​യു​ന്ന​ത്. പാ​യ​ൽ കു​ടു​ങ്ങു​ന്ന​തോ​ടെ വ​ല​ക​ൾ ന​ശി​ക്കു​ക​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ആ​ഴ്ച​ക​ളാ​യി പ​ല​യി​ട​ത്തും ചീ​ന വ​ല​ക​ൾ ഉ​യ​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

പാ​യ​ൽ ശ​ല്യ​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി. പു​ഴ​യി​ൽ അ​ടു​ത്തി​ടെ​യാ​യി ചെ​മ്മീ​ൻ സാ​ന്നി​ധ്യം ദൃ​ശ്യ​മാ​യി​രു​ന്നെ​ങ്കി​ലും പാ​യ​ൽ ശ​ല്യം മൂ​ലം പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ മീ​ൻ ക്ഷാ​മം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. ക​ട​ൽ മീ​നും കാ​ര്യ​മാ​യി എ​ത്തു​ന്നി​ല്ല. പാ​യ​ലി​നു മു​മ്പ് ക​രി​മീ​ൻ ന​ല്ല രീ​തി​യി​ൽ ല​ഭി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ തീ​രെ ഇ​ല്ലാ​താ​യി. മ​ഴ തു​ട​ർ​ന്നാ​ൽ പാ​യ​ൽ ശ​ല്യം ഇ​നി​യും നീ​ളും. വെ​ള്ള​ത്തി​ൽ ല​വ​ണാം​ശം വ​ർ​ധി​ച്ചാ​ൽ മാ​ത്ര​മേ ഇ​ത് ചീ​ഞ്ഞു തു​ട​ങ്ങൂ. ചീ​ഞ്ഞു തു​ട​ങ്ങി​യാ​ലും ഒ​ന്ന​ര​മാ​സ​ത്തോ​ളം ഇ​തി​ന്റെ കെ​ടു​തി നി​ല​നി​ൽ​ക്കും.

പാ​യ​ലു​ക​ൾ യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ പു​ഴ​ക​ളി​ൽ നി​ന്നും തോ​ടു​ക​ളി​ൽ നി​ന്നും വാ​രി മാ​റ്റാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ്​ ആ​വ​​ശ്യം. മു​ൻ കാ​ല​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് വി​ജ​യി​ക്കു​ക​യും പാ​യ​ലി​ൽ നി​ന്ന് മൂ​ല്യ വ​ർ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ആ ​സാ​ധ്യ​ത കൂ​ടി ആ​രാ​യ​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - moss issue making trouble in fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.