വൈപ്പിൻ: പള്ളിപ്പുറം-വൈപ്പിന്‍ സംസ്ഥാന പാതയില്‍ അനധികൃത റോഡ് കൈയേറ്റം വർധിക്കുന്നതായി പരാതി. ഞാറക്കൽ, നായരമ്പലം, കുഴുപ്പിള്ളി പഞ്ചായത്തിനോട് ചേര്‍ന്ന റോഡുകളിലടക്കം തെരുവോര കച്ചവടം കാൽനടക്കാരെ അപകടത്തിൽപ്പെടുത്തുന്നതായി നാട്ടുകാർ പറയുന്നു. കാല്‍നടക്കാര്‍ക്ക് പോകാനുള്ള ഫുട്പാത്തുകളില്‍ പോലും കൈയേറ്റം വ്യാപകമാവുകയാണ്.
ഞാറക്കൽ സഹോദരനഗറിന് സമീപം ഹൈ ടെൻഷൻ വൈദ്യുതി ലൈനിന് താഴെ ഇലക്ട്രിക് പോസ്റ്റുകളിൽ ചേർത്ത് കെട്ടി തോരണം ചാർത്തിയാണ് മഴക്കാലകച്ചവടം പൊടിപൊടിക്കുന്നത്. രാഷ്ട്രീയക്കാരും റോഡ് കൈയേറി കൊടിമരങ്ങളും കമാനങ്ങളും സ്ഥാപിക്കുന്നുണ്ട്.
ഉദ്യോഗസ്ഥർ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്. കൈയേറ്റം ഒഴിപ്പിക്കാന്‍ അധികൃതരോ പൊലീസോ തയാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.