അഫ്രാൻ വീട്ടിൽ തിരിച്ചെത്തി

add അഞ്ചൽ: രണ്ടു ദിവസം മുമ്പ് കാണാതാകുകയും ഒരു രാത്രിക്കു ശേഷം കണ്ടെത്തുകയും ചെയ്ത തടിക്കാട് ചണ്ണക്കാപൊയ്ക കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ മുഹമ്മദ് അഫ്രാൻ (രണ്ട്​) വീട്ടിൽ തിരിച്ചെത്തി. പുനലൂർ താലൂക്കാശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കുട്ടിയെ മാതാപിതാക്കളായ അൻസാരിയും ഫാത്തിമയും മറ്റു ബന്ധുക്കളും ചേർന്ന് ഞായറാഴ്ച രാത്രി ഏഴരയോടെയാണ് തടിക്കാട് ചണ്ണക്കാപൊയ്കയിലുള്ള വീട്ടിലെത്തിച്ചത്. പരിസരവാസികളുൾപ്പെടെ നിരവധിയാളുകൾ കുട്ടിയെ കാണാൻ വീട്ടിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.