കൊട്ടാരക്കര: ഇതുവരെയും കൗൺസലർ തസ്തിക അനുവദിക്കാത്ത സർക്കാർ സ്കൂളുകളിൽ കൗൺസലർ നിയമനം നടത്തണമെന്നും എല്ലാ സ്കൂളുകളിലും കൗൺസലിങ് റൂം അനുവദിക്കണമെന്നും നിലവിലെ കൗൺസലർമാരുടെ കോൺട്രാക്ട് പുതുക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആന്‍ഡ് കൗൺസലേഴ്സ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കൊട്ടാരക്കര അബ്ദുൽ മജീദ് സ്മാരക മന്ദിരത്തിൽ ചേർന്ന സമ്മേളനം ഒ.എസ്.ഡബ്ല്യു.സി സംസ്ഥാന പ്രസിഡന്‍റ് പി. അയിഷാപോറ്റി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജി. ദർശന അധ്യക്ഷത വഹിച്ചു. അലീന ജാക്സൺ രക്തസാക്ഷി പ്രമേയവും വിന്നി സെബാസ്റ്റ്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അലീന സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷെറീന ഷാജഹാൻ റിപ്പോർട്ടും ട്രഷറർ രമ്യ രാജൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജോൺസൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി. മുകേഷ്, ബിസ്മി തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷെറീന ഷാജഹാൻ (പ്രസി.), ജി. ദർശന (വൈ. പ്രസി.), അലീന ജാക്സൺ (സെക്ര.), സതി (ജോ. സെക്ര.), രമ്യ രാജൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.