കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നവജാതശിശു മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി കുഞ്ഞിന്‍റെ മാതാപിതാക്കൾക്ക് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഡോക്ടറുടെ മെഡിക്കൽ ബിരുദം വ്യാജമാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു. ആവശ്യമെങ്കിൽ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഡോക്ടർക്ക് പുറമെ പീഡിയാട്രീഷ്യനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഡോക്ടറുടെ കൈപ്പിഴ കൊണ്ടാണ് നവജാത ശിശു മരിച്ചതെന്ന് ഡി.എം.ഒ കമീഷനെ അറിയിച്ചു. ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൾട്ടന്‍റിനെ സസ്പെന്‍ഡ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ശാസ്താംകോട്ട വിളന്തറ സ്വദേശി ടി. സാബുവിന്‍റെ കുഞ്ഞാണ് മരിച്ചത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ വ്യാജ പി.ജി ബിരുദധാരിയായ ഒരു ഡോക്ടർ ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിച്ചുവെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്ന് കമീഷൻ പറഞ്ഞു. ഡോക്ടറുടെ നിയമനത്തിന്‍റെ നിജസ്ഥിതി ആരോഗ്യവകുപ്പ് വിജിലൻസ് അന്വേഷിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.