കൊട്ടാരക്കരയിൽ നഗരസഭ കൗൺസിലർക്കു​ നേരെ ആക്രമണം

ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണ്​ ആക്രമിച്ചതെന്ന്​ എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു കൊട്ടാരക്കര: നഗരസഭ കൗൺസിലർക്കു​​ നേരെ പതിനഞ്ചംഗ സംഘത്തിന്‍റെ ആക്രമണം. സി.പി.എം ഏരിയ കമ്മിറ്റി അംഗവും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായ ഫൈസൽ ബഷീർ (27) നെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. കമ്പിവടിക്ക് തലക്കടിയേറ്റ ഫൈസലിന്​ ഗുരുതര പരിക്കുണ്ട്​. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണ്​ ആക്രമിച്ചതെന്ന്​ എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. തലക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ ഫൈസലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര മുസ്​ലിം സ്ട്രീറ്റ് പാലത്തിനു സമീപം സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്നു ഫൈസൽ ബഷീർ. 10 ബൈക്കുകളിലായി മാരകായുധങ്ങളുമായി വന്ന പതിനഞ്ചംഗ സംഘമാണ് ആക്രമിച്ചത്. പരിക്കേറ്റ ഫൈസലിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പ്​ കൊട്ടാരക്കര എസ്.ജി കോളജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷത്തിലും തുടർന്ന്, താലൂക്ക് ആശുപത്രിയിലുണ്ടായ അടിപിടിയുടെയും തുടർച്ചയാണ് ആക്രമണമെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. ചിത്രം : ആക്രമണത്തിൽ പരിക്കേറ്റ ഫൈസൽ ബഷീറിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.