മുട്ടയുൽപാദനത്തിൽ ജില്ലയെ സ്വയംപര്യാപ്തമാക്കാൻ പദ്ധതി

വീട്ടുമുറ്റത്തെ ചെറു കോഴിവളർത്തൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്​ ലക്ഷ്യം കൊല്ലം: കോഴിമുട്ട ഉൽപാദനത്തിൽ ജില്ലയെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതിക്ക്​ തുടക്കമായി. ഇതിന്‍റെ ഭാഗമായുള്ള കർഷകപരിശീലനത്തിന്‍റെ ഉദ്ഘാടനം ഭക്ഷ്യ കമീഷൻ അംഗം സബിതാ ബീഗം നിർവഹിച്ചു. പ്രതിദിനം 1,40,000 കോഴിമുട്ടകളാണ് തമിഴ്നാട്ടിൽ നിന്ന്​ ജില്ലയിലേക്കെത്തുന്നത്. തീറ്റച്ചെലവും സ്ഥലപരിമിതിയും മൂലം വ്യവസായിക മുട്ടക്കോഴി ഫാമുകൾക്ക് ഇനി ജില്ലയിൽ സാധ്യതയില്ല. പകരം വീട്ടുമുറ്റത്തെ ചെറു കോഴിവളർത്തൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതിയിലൂടെ മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ മേൽത്തരം കോഴിക്കുഞ്ഞുങ്ങളെ ആയൂർ തോട്ടത്തറ ഹാച്ചറിയിൽ ഉൽപാദിപ്പിക്കും. തുടർന്ന് അവയെ 45 ദിവസം വരെ വളർത്തി വിതരണം ചെയ്യാൻ കർഷകർ നേതൃത്വം നൽകുന്ന കൂടുതൽ എഗ്ഗർ നഴ്സറികൾ സ്ഥാപിക്കുവാനാണ് പരിപാടി. അസി. പ്രോജക്ട് ഓഫിസർ ഡോ.കെ.എസ്. സിന്ധു അധ്യക്ഷത വഹിച്ചു. പരിശീലനകേന്ദ്രം അസി. ഡയറക്ടർ ഡോ.ഡി. ഷൈൻ കുമാർ, ഡോ.എ.എൽ. അജിത്, ഡോ. നീന സോമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.