കുളത്തൂപ്പുഴ: പ്രമുഖ സിനിമാ സംഗീത സംവിധായന്‍ രവീന്ദ്രന്‍റെ ഓര്‍മക്കായി നിര്‍മാണം പുരോഗമിക്കുന്ന മന്ദിരമായ രാഗസരോവരം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്‍റെ ഭാര്യ ശോഭന കുളത്തൂപ്പുഴയിലെത്തി. 15 വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച സ്മാരകം ഭരണമാറ്റത്തെ തുടര്‍ന്ന് നിയമക്കുരുക്കുകളില്‍പെട്ട് ഏറെ നാളായി നിർമാണം മുടങ്ങിക്കിടക്കുകയായിരുന്നു. അടുത്തിടെയാണ് തടസ്സങ്ങള്‍ നീക്കി പുനരാരംഭിച്ചത്. കല്ലടയാറിന്റെ തീരത്ത് തുറന്നുവെച്ച പുസ്തകത്തില്‍ സംഗീത ഉപകരണമായ ചെല്ലോ ചാരിവച്ച നിലയിലാണ് സ്മാരകം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്‍റെ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍ കുറിനോടൊപ്പമെത്തിയ ശോഭന നിര്‍മാണ പുരോഗതി വിലയിരുത്തി സന്തോഷം പങ്കുവെച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ലൈലാബീവി, പഞ്ചായത്ത് അംഗം സാബു എബ്രഹാം, സെക്രട്ടറി കെ.എസ്. രമേഷ്, അസിസ്റ്റന്‍ഡ് എൻജിനീയര്‍ രമ്യ തുടങ്ങിയവര്‍ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.