ആയൂർ: വിദ്യാർഥികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും മാനസിക പിരിമുറുക്കം അകറ്റുന്നതിനും സ്കൂളുകളിൽ കൗൺസിലർമാരെ നിയമിക്കാൻ നടപടി പൂർത്തിയായതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാം കെ. ഡാനിയൽ. കാരാളികോണം സീതീ സാഹിബ് മെമ്മോറിയൽ ഐ.ടി.ഇയിൽ ആരംഭിച്ച ദശദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇളമാട് പഞ്ചായത്ത് പ്രസിഡന്‍റ് വാളിയോട് ജേക്കബ് അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ഡോ. എം.എസ്. നൗഫൽ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എൻ. റായിഫ, എച്ച്.ഒ.ഡി ടി.എ. സമിനാ റാണി, അബ്ദുൽ സലാം, ഹെഡ്മാസ്റ്റർ പി.കെ. രാജേഷ്, ഹിലാൽ മുഹമ്മദ്, ശ്യാമള വേണുഗോപാൽ, കെ. ബേബി, എസ്. പത്മിനി, സ്കൂർ മാനേജർ ഡോ. ഹൈറുന്നിസ ബീഗം എന്നിവർ സംസാരിച്ചു. ക്യാമ്പ് 16ന് സമാപിക്കും. (ചിത്രം) കാരാളികോണം സീതിസാഹിബ് ഐ.ടി.ഇയിൽ നടക്കുന്ന ദശദിന സാമൂഹിക സമ്പർക്ക സഹവാസ ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാം.കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.