രണ്ട് മത്സ്യ സ്റ്റാളുകളിൽനിന്നായി 50 കിലോ കേടായ മത്സ്യം പിടിച്ചു. ചന്തയിൽനിന്ന് 15 കിലോ പുഴുവരിച്ച ഉണക്കമീൻ പിടിച്ചു കൊട്ടാരക്കര: പട്ടണത്തിലെ ഭക്ഷണശാലകളിൽ വ്യാപക പരിശോധനകളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ബേക്കറികൾ, ഹോട്ടലുകൾ, ടീ ഷോപ്പ് തുടങ്ങിയ 44 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്ന് സ്ക്വാഡുകളാണ് കൊട്ടാരക്കരയുടെ വിവിധ മേഖലകളായ ക്ഷേത്രം ഭാഗം, ചന്തമുക്ക്, പുലമൺ ജങ്ഷൻ, സദാനന്ദപുരം, കെ.എസ്.ആർ.ടി.സി ഭാഗം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഒരു ടീ ഷോപ്പും ഹോട്ടലുകളും ഉൾപ്പെടെ ഒമ്പത് കടകൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തി. വൃത്തിഹീനമായ മൂന്ന് കടകൾക്കെതിരെ നടപടി സ്വീകരിച്ചു. ഹോട്ടൽ, ബേക്കറി, കെ.എസ്.ആർ.ടി.സി കാന്‍റീൻ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. ഹോട്ടലിൽ പ്ലാസ്റ്റിക്ക് ചാക്കിൽ തേങ്ങ തിരുകിയശേഷം വൃത്തിയില്ലാതെ സൂക്ഷിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി കാന്‍റീൻ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ രീതിയിലുമാണ് കാണപ്പെട്ടത്. പിഴ ചുമത്താനും തീരുമാനിച്ചു. ഒരു ലക്ഷം രൂപവരെയാണ് പിഴതുക. ചന്തക്ക് സമീപത്തെ രണ്ട് മത്സ്യ സ്റ്റാളുകളിൽനിന്നായി 50 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു. ചന്തക്കുള്ളിൽനിന്ന് 15 കിലോ പുഴുവരിച്ച ഉണക്ക മീൻ പിടിച്ചെടുത്തു. രാവിലെ എട്ടോടെ ആരംഭിച്ച പരിശോധന ഉച്ചവരെ തുടർന്നു. ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമീഷണർ എസ്. അജിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ ചിത്ര മുരളി, അനീഷ്, ഹരികൃഷ്ണൻ, നിഷ, ലക്ഷ്മി, ജഗദീഷ്ചന്ദ്രൻ, യുഗിൾ, മാനസ, അഞ്ജു, സുബി എന്നിവരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.