കളറായി ഈ കൊല്ലവും

ക​ള​റാ​യി കൊ​ല്ലം നി​റ​ഞ്ഞു​നി​ന്ന ഒ​രു​കൊ​ല്ലം കൂ​ടി ഇ​താ വി​ട​വാ​ങ്ങു​ന്നു. കൊ​ല്ല​ത്തി​ന്‍റെ ഗ​രി​മ​യു​യ​ർ​ത്തി​യ ക​ലോ​ത്സ​വ കാ​ഴ്ച​ക​ളു​മാ​യി തു​ട​ങ്ങി​യ വ​ർ​ഷം സം​ഭ​വ​ബ​ഹു​ല​മാ​യ നാ​ളു​ക​ൾ​ക്കൊ​ടു​വി​ൽ പ​രി​സ​മാ​പ്​​തി​യി​ലെ​ത്തു​ക​യാ​ണ്.

പെ​രു​മ​യാ​യി ക​ലോ​ത്സ​വം

ഈ ‘​കൊ​ല്ല’​ത്തെ കു​റി​ച്ചാ​ണോ ഇ​ത്ര​നാ​ൾ അ​പ​വാ​ദം പ​റ​ഞ്ഞ​തെ​ന്ന്​ ഇ​വി​ടെ​യെ​ത്തി​യ ഓ​രോ ഇ​ത​ര ജി​ല്ല​ക്കാ​രെ​യും കൊ​ണ്ട്​ പ​റ​യി​പ്പി​ച്ച്​ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം പെ​രു​മ​യോ​ടെ ന​ട​ത്തി​യ​തി​ന്‍റെ ത​ല​യെ​ടു​പ്പ്​ ​ഈ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ്​ ജി​ല്ല​ക്ക്​ സ്വ​ന്ത​മാ​യ​ത്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന് ശേ​ഷം കൊ​ല്ല​ത്തെ​ത്തി​യ ക​ലോ​ത്സ​വം ജ​നു​വ​രി നാ​ല്​ മു​ത​ൽ നാ​ട്​ ഏ​റ്റെ​ടു​ത്തു. ക​ണ്ണൂ​ർ ക​ലാ​കി​രീ​ടം ചൂ​ടി​യ ക​ലോ​ത്സ​വം കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട്​ വ​ൻ കൈ​യ​ടി​യാ​ണ്​ നേ​ടി​യ​ത്.

വ​ജ്ര ജൂ​ബി​ലി തി​ള​ക്കം

ജി​ല്ല​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ തു​ട​ക്കം ക​ണ്ട വ​ർ​ഷ​മാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ജൂ​ലൈ ഒ​ന്നി​ന് ജി​ല്ല​ 75ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി.

ശാ​സ്താം​കോ​ട്ട കു​മ്പ​ള​ത്ത്​ ശ​ങ്കു​പ്പി​ള്ള മെ​മോ​റി​യ​ൽ ഡി.​ബി കോ​ള​ജും വ​ജ്ര ജൂ​ബി​ലി നി​റ​വി​ലേ​ക്ക്​ ക​ട​ന്നു. ന​വം​ബ​ർ 18ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മി​ട്ടു.

പോ​ർ​ട്ടി​ന്​ പു​തു​ജീ​വ​ൻ

കൊ​ല്ലം പോ​ർ​ട്ടി​ന്​ പു​തു​ജീ​വ​ൻ ല​ഭി​ക്കു​ന്ന നി​ർ​ണാ​യ​ക ന​ട​പ​ടി​യും ഈ ​വ​ർ​ഷം യാ​ഥാ​ർ​ഥ്യ​മാ​യി. പോ​ർ​ട്ടി​ൽ ഇ​മി​ഗ്രേ​ഷ​ൻ ചെ​ക്ക്​ പോ​സ്റ്റി​ന്​ ജൂ​ൺ 16ന്​ ​അ​നു​മ​തി ല​ഭി​ച്ചു.

രാ​ജ്യ​​ത്തെ ഏ​റ്റ​വും മി​ക​ച്ച മ​റൈ​ൻ ജി​ല്ല​ക്കു​ള്ള പു​ര​സ്കാ​ര​വും കൊ​ല്ലം നേ​ടി​യ​ത്​ ജി​ല്ല​യു​ടെ ഫി​ഷ​റീ​സ്​ മേ​ഖ​ല​ത്ത്​ ഉ​ണ​ർ​വാ​യി.

അ​തേ​സ​മ​യം, കൊ​ല്ലം തീ​ര​ത്ത്​ മു​ണ്ട​യ്ക്ക​ൽ മേ​ഖ​ല​യി​ൽ ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​മു​ൾ​പ്പെ​ടെ ക​ട​ൽ​ക്ഷോ​ഭ​ത്താ​ൽ വീ​ടു​ക​ൾ ന​ശി​പ്പി​ച്ച്​ ജ​ന​ജീ​വി​തം ത​ക​ർ​ത്തെ​റി​ഞ്ഞ​തും ഈ​വ​ർ​ഷ​മാ​ണ്.

ആ​ദ്യം കൊ​ല്ല​ത്ത്​

രാ​ജ്യ​ത്തെ ആ​ദ്യ ഡി​ജി​റ്റ​ൽ കോ​ട​തി കൊ​ല്ല​ത്തി​ന്‍റെ മ​ണ്ണി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ വ​ർ​ഷ​മാ​ണ്. ആ​ഗ​സ്റ്റ്​ 16ന്​ ​സു​പ്രീം​കോ​ട​തി ജ​ഡ്ജി ബി.​ആ​ർ. ഗ​വാ​യി ഓ​ൺ​ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ചെ​ക്ക്​ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി ന​വം​ബ​ർ 20ന്​ ​കൊ​ല്ല​ത്ത്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ്​ പ​ദ്ധ​തി​യാ​യ വ​ർ​ക്ക്​ നി​യ​ർ ഹോം ​ആ​ദ്യ​മാ​യി യാ​ഥാ​ർ​ഥ്യ​മാ​യ​തും ​കൊ​ല്ല​ത്ത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​ദ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ ഉ​ദ്​​ഘാ​ട​നം​ ന​വം​ബ​ർ 23ന്​ ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.

മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പെ​യി​നി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ മു​ഖ്യ​മ​ന്ത്രി കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ർ​വ​ഹി​ച്ചു.

കോ​ട​തി സ​മു​ച്ച​യം

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന്​ ശേ​ഷം കൊ​ല്ലം കോ​ട​തി സ​മു​ച്ച​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​നു​ള്ള ശി​ല​പാ​കി​യ​ത്​ ഈ ​വ​ർ​ഷ​മാ​ണ്. ന​വം​ബ​ർ 30ന്​ ​ഹൈ​കോ​ട​തി ജ​ഡ്ജി ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ്​​സ്​ ട്രോ​ഫി​യി​ൽ വീ​യ​പു​രം ചു​ണ്ട​ൻ

അ​ഷ്ട​മു​ടി കാ​യ​ലി​ൽ ഓ​ളം​തീ​ർ​ത്ത്​ പ്ര​​സി​​ഡ​​ന്‍റ്​​​സ്​ ട്രോ​​ഫി​​യി​​ൽ ​വി​​ല്ലേ​​ജ്​ ബോ​​ട്ട്​ ക്ല​​ബ്​ (വി.​​ബി.​സി) തു​ഴ​ഞ്ഞ വീ​യ​പു​രം ചു​ണ്ട​ന്​ വി​ജ​യ​കി​രീ​ടം ചൂ​ടി. ഈ ​വ​ർ​ഷ​ത്തെ ചാ​​മ്പ്യ​​ൻ​​സ്​ ബോ​​ട്ട്​ ലീ​​ഗി​​ൽ പ​​ള്ളാ​​ത്തു​​രു​​ത്തി ബോ​​​ട്ട്​ ക്ല​​​ബ്​ (പി.​​ബി.​​സി) തു​​ഴ​​ഞ്ഞ കാ​​രി​​ച്ചാ​​ൽ ചു​​ണ്ട​​ൻ വി​ജ​യി​യാ​യി.

സം​ഭ​വ​ബ​ഹു​ലം രാ​ഷ്​​ട്രീ​യം

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ​സ്വ​ന്തം കോ​ട്ട​യാ​യ കൊ​ല്ല​ത്തി​ന്‍റെ മ​ണ്ണി​ൽ സി.​പി.​എം ത​ന്നെ​യാ​യി​രു​ന്നു ഈ ​വ​ർ​ഷ​വും ശ്ര​ദ്ധാ​കേ​ന്ദ്രം. പാ​ർ​ല​മെ​ന്‍റ്​ പോ​രാ​ട്ട​വും പാ​ർ​ട്ടി​സ​മ്മേ​ള​ന​ച്ചൂ​ടു​മെ​ല്ലാം സി.​പി.​എം നേ​തൃ​ത്വ​ത്തി​ന് ത​ല​വേ​ദ​ന സൃ​ഷി​ടി​ച്ചു.

വി​ഭാ​ഗീ​യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം നി​ർ​ത്തി​വെ​ക്കു​ക​യും തു​ട​ർ​ന്ന്​ സം​സ്ഥാ​ന നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തു​ക​യും ചെ​യ്ത കു​ല​ശേ​ഖ​ര​പു​രം വെ​സ്റ്റ്, ഈ​സ്റ്റ്​ ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​ത്​ സി.​പി.​എ​മ്മി​ന്​ നാ​ണ​ക്കേ​ടാ​യി.

ന​വം​ബ​ർ 28ന്​ ​സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ന്​ പി​ന്നാ​ലെ ഏ​രി​യ ക​മ്മി​റ്റി​ക്കെ​തി​രെ പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​ദ്യ​മാ​യി പ​ര​സ്യ​മാ​യി റോ​ഡി​ൽ മാ​ർ​ച്ച്​ ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ച സം​ഭ​വു​മു​ണ്ടാ​യി. ഒ​ടു​വി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യ​ക​മ്മി​റ്റി ത​ന്നെ പി​രി​ച്ചു​വി​ട്ടു​ള്ള ര​ക്ഷ​പ്പെ​ട​ൽ മാ​ത്ര​മാ​യി​രു​ന്നു പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ലെ വ​ഴി.

ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി നേ​രി​ട്ട ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി.​എ​മ്മി​ന്‍റെ കോ​ട്ട​യി​ൽ രാ​ജു ന​വം​ബ​ർ 28ന്​ ​സ്ഥാ​നം രാ​ജി​വെ​ച്ചു.

പാ​ർ​ല​മെ​ന്‍റ്​ പോ​രാ​ട്ട​ക​ള​ത്തി​ൽ സി.​പി.​എ​മ്മി​ന്​ വീ​ണ്ടും അ​ടി​തെ​റ്റി​യ​വ​ർ​ഷം. യു.​ഡി.​എ​ഫി​ന്‍റെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നെ​തി​രെ എം. ​മു​കേ​ഷ്​ എം.​എ​ൽ.​എ​യെ എ​തി​രാ​ളി​യാ​ക്കി​യ എ​ൽ.​ഡി.​എ​ഫ്​ തീ​രു​മാ​ന​വും പാ​ളി. പ്രേ​മ​ച​ന്ദ്ര​ൻ വീ​ണ്ടും വി​ജ​യി​ച്ചു​ക​യ​റി.

ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല ഉ​ൾ​പ്പെ​ട്ട മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും പ​ടി​ഞ്ഞാ​ട്​ ക​രു​നാ​ഗ​പ്പ​ള്ളി ഉ​ൾ​പ്പെ​ട്ട ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലും വി​ജ​യി​ച്ച​തും ഇ​ട​തു​പ​ക്ഷ​ത്തി​ന് ആ​ഘാ​തം ഇ​ര​ട്ടി​പ്പി​ച്ചു.

കൊ​ല്ല​ത്ത്​ ഉ​ൾ​പ്പെ​ടെ ബി.​ജെ.​പി വ​ൻ​തോ​തി​ൽ വോ​ട്ടു​യ​ർ​ത്തി​യ​തും ഈ ​വ​ർ​ഷം. കൊ​ല്ലം​കാ​ര​നാ​യ സു​രേ​ഷ്​ ഗോ​പി തൃ​ശൂ​രി​ൽ​നി​ന്ന്​ ജ​യി​ച്ച്​ കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യാ​യി.

കേ​സു​ക​ൾ അ​ന​വ​ധി

കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ കു​റ​വൊ​ന്നും ഈ ​വ​ർ​ഷ​വു​മി​ല്ല. ക​ല​ക്ട​റേ​റ്റ്​ ബോം​ബ്​ സ്​​ഫോ​ട​ന കേ​സി​ൽ ന​വം​ബ​ർ ഏ​ഴി​ന്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. ഷം​സൂ​ൺ ക​രീ​മി​ന്​ മൂ​ന്ന്​ ജീ​വ​പ​ര്യ​ന്ത​വും അ​ബാ​സ്​ അ​ലി, ദാ​വൂ​ദ്​ സു​ലൈ​മാ​ൻ എ​ന്നി​വ​ർ​ക്ക്​ ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്ത​വും പി​ഴ​യു​മാ​ണ്​ ശി​ക്ഷ​ ല​ഭി​ച്ച​ത്.

നി​ക്ഷേ​പ​തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ബി.​എ​സ്.​എ​ൻ.​എ​ൽ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ സി. ​പാ​പ്പ​ച്ച​നെ ബാ​ങ്ക്​ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കാ​റി​ടി​പ്പി​ച്ച്​ കൊ​ന്ന സം​ഭ​വം ന​ട​ന്ന​ത്​ മേ​യ്​ 23നാ​ണ്.

ഭാ​ര്യ​യെ റോ​ഡി​ൽ കാ​റി​നു​ള്ളി​ൽ ഭ​ർ​ത്താ​വ്​ പെ​ട്രോ​ൾ ​ഒ​ഴി​ച്ച്​ തീ​കൊ​ളു​ത്തി കൊ​ന്ന​ത്​ ഡി​സം​ബ​ർ മൂ​ന്നി​ന്.

സെ​പ്​​റ്റം​ബ​ർ 15ന്​ ​തി​രു​വോ​ണ​നാ​ളി​ൽ മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ സ്​​കൂ​ട്ട​ർ യാ​ത്രി​ക​യെ ഇ​ടി​ച്ചി​ട്ട്​ കാ​ർ ക​യ​റ്റി​യി​റ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വും നാ​ടി​നെ ഞെ​ട്ടി​ച്ചു.

ചി​ത​റ​യി​ൽ പൊ​ലീ​സു​കാ​ര​നാ​യ യു​വാ​വി​നെ സു​ഹൃ​ത്ത്​ ഒ​ക്​​ടോ​ബ​ർ 14ന്​ ​ക​ഴു​ത്ത​റു​ത്ത്​ കൊ​ന്ന സം​ഭ​വ​വും ച​ർ​ച്ച​യാ​യി.

സൈ​ബ​ർ ത​ട്ടി​പ്പ്​ കേ​സു​ക​ളി​ൽ വ​ൻ തോ​തി​ലാ​ണ്​ ജി​ല്ല​യി​ൽ​നി​ന്ന്​ ഇ​ര​ക​ളു​ണ്ടാ​യ​ത്. 1.75 കോ​ടി​യു​ടെ വ​മ്പ​ൻ ത​ട്ടി​പ്പ്​ ഉ​ൾ​പ്പെ​ടെ കൊ​ല്ല​ത്ത്​ ഈ ​വ​ർ​ഷം ന​ട​ന്നു.

രാ​സ​ല​ഹ​രി ഉ​ൾ​പ്പെ​ടെ ല​ഹ​രി​യു​മാ​യി പി​ടി​യി​ലാ​കു​ന്ന ചെ​റു​പ്പ​ക്കാ​രു​ടെ എ​ണ്ണ​വും ഉ​യ​ർ​ന്നു. കി​ലോ​ക്ക​ണ​ക്കി​ന്​ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും ഉ​ൾ​പ്പെ​ടെ​യാ​ണ്​ ഈ ​വ​ർ​ഷം പൊ​ലീ​സും എ​ക്​​സൈ​സും പി​ടി​കൂ​ടി​യ​ത്.

വി​യോ​ഗ​ങ്ങ​ൾ

നി​ര​ത്തി​ൽ അ​പ​ക​ട​പ​ര​മ്പ​ര​യും കൂ​ട്ട​മ​ര​ണ​ങ്ങ​ളും ക​ണ്ട വ​ർ​ഷം കൂ​ടി​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന്​ മ​നു​ഷ്യ​ജീ​വ​നു​ക​ൾ നി​ര​ത്തു​ക​ളി​ൽ പൊ​ലി​യു​ന്ന​ത്​ ഈ ​വ​ർ​ഷ​വും മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നു. വെ​ള്ള​ത്തി​ൽ ന​ഷ്ട​മാ​യ ജീ​വ​നു​ക​ളും 100 പി​ന്നി​ട്ടു. കു​വൈ​ത്തി​ൽ എ​ൻ.​ബി.​ടി.​സി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സ​സ്ഥ​ല​ത്ത്​ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച ദു​ര​ന്ത​ത്തി​ൽ അ​ഞ്ച്​ കൊ​ല്ലം​കാ​ർ മ​രി​ച്ച​തും വ​ലി​യ ആ​ഘാ​ത​മാ​യി.

വി​ട​പ​റ​ഞ്ഞ പ്ര​മു​ഖ​രി​ൽ ചി​ല​ർ

ഡി​സം​ബ​ർ 20: ആ​ർ​ട്ടി​സ്റ്റ്​ ജ​യ​രാ​ജ്​ ചി​റ്റു​മ​ല

ന​വം​ബ​ർ 15: നാ​ട​ക​ന​ടി ജെ​സി മോ​ഹ​ൻ

ജൂ​ൺ 23 : അ​ഡ്വ. പാ​രി​പ്പ​ള്ളി ആ​ർ. ര​വീ​ന്ദ്ര​ൻ

ഏ​പ്രി​ൽ 30: ച​രി​ത്ര​ഗ​വേ​ഷ​ക​ൻ ചേ​രി​യി​ൽ സു​കു​മാ​ര​ൻ നാ​യ​ർ

ജ​നു​വ​രി 10: ക​ഥ​ക​ളി ക​ലാ​കാ​രി കൊ​ട്ടാ​ര​ക്ക​ര ഭ​ദ്ര

Tags:    
News Summary - 2024 rewinds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.