കൊല്ലം: ജില്ലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 22 വയസ്സിനും 75 വയസ്സിനുമിടയിലുള്ള 24 സ്ത്രീകളെ കാണാതായതായി വിവരം. പത്തനംതിട്ട ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തില്‍ കാണാതായ സ്ത്രീകളുടെ കണക്ക് ശേഖരിക്കാനും അന്വേഷണം ഊര്‍ജിതമാക്കാനും ഡി.ജി.പി പൊലീസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ചു വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ കണക്ക് പുറത്തുവന്നത്. സിറ്റി പൊലീസ് പരിധിയില്‍ നിന്ന് 11ഉം റൂറല്‍ പരിധിയില്‍ 13 പേരെയുമാണ് കാണാതായത്. റൂറലില്‍ 2017 കാലയളവില്‍ രണ്ടു സ്ത്രീകളെയും 2018 ൽ ഒരാളെയും 2019ല്‍ മൂന്നു സ്ത്രീകളെയും ലോക്ഡൗണ്‍ സമയമായിരുന്ന 2020ലും 21ലും രണ്ടു വീതം സ്ത്രീകളെയും 2022 ഇത് വരെ മൂന്നു സ്ത്രീകളെയും കണാതായതായാണ് വിവരം.
കാണാതായ സ്ത്രീകള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുമെന്നും ഇവരുടെ അടുത്ത ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. കാണാതായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ഇതിനായി സൈബര്‍ സെൽ ഉള്‍പ്പെടെയുള്ള സഹായം തേടാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.