ഓച്ചിറ: ആലപ്പാട്ടെ തീരപ്രദേശങ്ങളിൽ 15000 കണ്ടൽചെടിവെച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. തീരദേശഗ്രാമമായ ആലപ്പാട് ഗ്രാമപഞ്ചായത്തിൽ ശക്തമായ രീതിയിൽ കടൽ ആക്രമണം ഉണ്ടാവുന്നത് പതിവാണ്.
ഈ സാഹചര്യത്തിൽ തീര സംരക്ഷണവുമായി ബന്ധപ്പെട്ട് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ആലപ്പാടിന്‍റെ തീരപ്രദേശങ്ങളിൽ 15000 കണ്ടൽ ചെടിയും 2500 കറ്റാടിയും വെച്ച് പിടിപ്പിച്ച് തീരം സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്.
ചെറിയഴീക്കൽ 10-ാം വാർഡിലാണ് പദ്ധതിക്ക് തുടക്കമായത്. സി. ആർ. മഹേഷ് എം.എൽ.എ ഉത്ഘാടനം ചെയ്തുു. പഞ്ചായത്ത് പ്രസിഡന്‍റ് യു.ഉല്ലാസ്, വൈസ് പ്രസിഡന്‍റ് ടി .ഷൈമ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായമായ, ഷിജി, പഞ്ചായത്ത് അംഗങ്ങളായ. ബിജു, പ്രസീതകുമാരി,സരിതാജനകൻ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഗോപകുമാർ, തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.