അഞ്ചൽ: വീടിന്റെ സിറ്റൗട്ടിലിരുന്ന ബാലന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഇടമുളയ്ക്കൽ തൊള്ളൂർ അക്കരവിള പുത്തൻവീട്ടിൽ ഷിബു-ശോഭ ദമ്പതികളുടെ മകൻ അഭിഷേകിനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം.
സിറ്റൗട്ടിൽ ഒറ്റക്കിരിക്കുകയായിരുന്ന അഭിഷേകിനെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടിനുള്ളിൽ നിന്നും മാതാപിതാക്കൾ എത്തി നായ്ക്കളെ ഓടിച്ചുവിട്ടശേഷമാണ് കുട്ടിയെ രക്ഷിച്ചത്.
മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.