ത​ക​ർ​ന്നു​കി​ട​ക്കു​ന്ന പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു​ള്ള റോ​ഡ്

താലൂക്ക് ആശുപത്രിക്ക് അപമാനമായി പൊളിഞ്ഞ റോഡ്

പു​ന​ലൂ​ർ: 92 കോ​ടി ചെ​ല​വി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള പ​ത്ത് നി​ല​യി​ലു​ള്ള പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​പ​മാ​ന​മാ​യി മോ​ർ​ച്ച​റി​യി​ലേ​ക്കു​ള്ള പൊ​ളി​ഞ്ഞ റോ​ഡ്. പു​തി​യ ബ​ഹു​നി​ല മ​ന്ദി​രം 2021 ഫെ​ബ്രു​വ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, പ്ര​ധാ​ന​പ്പെ​ട്ട ഈ ​റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കി​ഫ്ബി​യു​ടെ അ​ന്തി​മ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണം വൈ​കി​ക്കു​ന്ന​ത്.

പൊ​ളി​ഞ്ഞ റോ​ഡി​ലൂ​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്. പേ ​വാ​ർ​ഡി​നോ​ട് ചേ​ർ​ന്ന് 50 മീ​റ്റ​ർ താ​ഴെ ദൂ​ര​മു​ള്ള ഈ ​റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.മോ​ർ​ച്ച​റി കൂ​ടാ​തെ മാ​ന​സി​ക​രോ​ഗ വി​ഭാ​ഗം, ല​ഹ​രി വി​മോ​ച​ന കേ​ന്ദ്രം, റീ​ജ​ന​ൽ ചൈ​ൽ​ഡ് ​െഡ​വ​ല​പ്മെ​ന്റ് സെ​ന്റ​ർ, ബ്ല​ഡ് ബാ​ങ്ക്, ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും ഇ​തു​വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കേ​ണ്ട​ത്. ഇ​റ​ക്ക​ത്തി​ലു​ള്ള റോ​ഡ് പൊ​ളി​ഞ്ഞ് പാ​റ ത​ള്ളി​യും വ​ലി​യ കു​ഴി​ക​ളും ഉ​ണ്ടാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ അ​ടി​ഭാ​ഗം ത​ട്ടി കേ​ടു​പാ​ടു​ക​ൾ നേ​രി​ടു​ന്നു. ഇ​ത് മ​റ്റ്​ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ക​യും ചെ​യ്യും.

എ​ന്നാ​ൽ, ഈ ​റോ​ഡ് ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി വ​ള​പ്പി​ലെ മ​റ്റു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ൻ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ക​രാ​ർ ക​ഴി​ഞ്ഞ ​േമ​യി​ൽ ന​ൽ​കി​യ​താ​യി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. ഷാ​ഹി​ർ​ഷ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി അ​നു​വ​ദി​ച്ച് ചെ​ല​വി​ട്ട തു​ക​യി​ൽ നി​ന്ന്​ ക​രു​ത​ലാ​യി മാ​റ്റി​യ തു​ക​യാ​ണി​ത്. അ​തി​നാ​ൽ കി​ഫ്ബി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ നി​ർ​മാ​ണം ന​ട​ത്താ​ൻ ക​ഴി​യൂ​വെ​ന്നും സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - broken road is a disgrace to the taluk hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.