അഞ്ചൽ: സ്കൂട്ടറിൽ സഞ്ചരിച്ച് കഞ്ചാവ് കടത്താൻ ശ്രമിക്കവേ ഒരാൾ അഞ്ചൽ പൊലീസിന്റെ പിടിയിലായി.
സ്കൂട്ടർ ഓടിച്ചയാൾ സ്കൂട്ടറുമായി രക്ഷപ്പെട്ടു. പിൻസീറ്റ് യാത്രികനായ കടയ്ക്കൽ മാങ്കോട് നെല്ലിക്കുന്നിൽ വീട്ടിൽ ഷാജഹാൻ (45) ആണ് പിടിയിലായത്. മാങ്കോട് സ്വദേശായ റഹീം ആണ് രക്ഷപെട്ടത്. ഷാജഹാൻ തോളിൽ തൂക്കിയിരുന്ന ബാഗിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി.
കരുകോൺ ഇരുവേലിക്കലിൽ പട്രോളിങ്ങിന്റെ ഭാഗമായി അഞ്ചൽ എസ്.ഐ പ്രജീഷ് കുമാറും സംഘവും സഞ്ചരിച്ച വാഹനത്തിന് മുന്നിൽപ്പെട്ട സ്കൂട്ടർ യാത്രികർ പെട്ടെന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.