അഞ്ചൽ: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുചക്രവാഹനത്തിൽ വന്നവർ കെ.എസ്. ആർ.ടി.സി ബസ് പിന്തുടർന്ന് ബൈക്ക് കുറുകേ െവച്ച് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവർ സംഘത്തിലെ ഒരാളെ നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറി.
അഞ്ചൽ പനച്ചവിള സ്വദേശി അഖിലേഷ് (32) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ അഞ്ചൽ-ആയൂർ റോഡിൽ പെരുങ്ങള്ളൂരിലാണ് സംഭവം. കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വേണാട് ബസിെൻറ ഡ്രൈവർ അനിലിനാണ് മർദനമേറ്റത്.
ആദ്യം വാഹനത്തിനുള്ളിൽ െവച്ചും തുടർന്ന് പുറത്തേക്ക് വലിച്ചിറക്കിയുമാണ് ആക്രമിച്ചത്. സംഭവമറിഞ്ഞെത്തി തടയാൻ ശ്രമിച്ച നാട്ടുകാരെയും ഇവർ മർദിക്കാൻ ശ്രമം നടത്തി. ബസിലെ യാത്രക്കാരും നാട്ടുകാരും കൂടി അക്രമികളെ പിടികൂടിയെങ്കിലും ഒരാൾ രക്ഷപ്പെട്ടു. അതുവഴി വന്ന ഇലക്ഷൻ സ്ക്വാഡിെൻറ വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരന് അക്രമിയെ കൈമാറിയതിനെത്തുടർന്ന് ചടയമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
സംഭവത്തെത്തുടർന്ന് അഞ്ചൽ-ആയൂർ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ ചടയമംഗലം പൊലീസ് ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി തുടർ നടപടിയെടുത്തു. പനച്ചവിള സ്വദേശി വിഷ്ണുവാണ് രക്ഷപ്പെട്ടത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. മർദനമേറ്റ ഡ്രൈവർ അനിലിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.