മലമേൽ ടൂറിസം പദ്ധതി അട്ടിമറിക്കപ്പെടുന്നതായി നാട്ടുകാർ

അഞ്ചൽ: മലമേൽപാറ ടൂറിസം പദ്ധതി അധികൃതരുടെ അറിവോടെ തന്നെ അട്ടിമറിക്കുന്നുനവെന്ന് നാട്ടുകാർ. ഏറെ പ്രതീക്ഷയോടെ നടപ്പാക്കിയ ടൂറിസം പദ്ധതി അട്ടിമറിച്ച് ഭൂമികയ്യേറ്റക്കാരേയും അനധികൃത പാറ ക്വോറിയുടമകളേയും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഡി.ടി.പി.സി അധികൃതരിൽ നിന്നുണ്ടാകുന്നതെന്നും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മലമേൽ പരിസ്ഥിത സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.

ടൂറിസം പദ്ധതിക്ക് വേണ്ടി മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ രണ്ട് കോടി മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളു. കുഴൽക്കിണർ നിർമ്മാണം, കുടപ്പാറ നവീകരണം, കുട്ടികളുടെ പാർക്ക്, നാടുകാണിപ്പാറയിൽ ഒബ്സർവേറ്ററിയോടു കൂടിയ ബൈനോക്കുലർ മുതലായവയാണ് ഇനി നടപ്പാക്കാനുള്ളത്. നിവലവിൽ സഞ്ചാരികൾക്ക് പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ലഭിക്കുന്നത്.  ഉച്ച സമയങ്ങളിൽ സഞ്ചാരികൾക്ക് സമയം ചെലവഴിക്കാൻ കുടിലുകൾ ഒരുക്കി ആകർഷകമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 

പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും വർഷങ്ങളായി നടത്തിയ സമരത്തെത്തുടർന്നാണ് പദ്ധതി പ്രദേശത്തെ അനധികൃത പാറ ഖനനവും ഭൂമി കൈയ്യേറ്റവും അവസാനിപ്പിച്ചത്. ദേവസ്വത്തിന്റേയും റവന്യൂ വകുപ്പിന്റെയും കൈവശമുള്ള പതിനേഴര ഏക്കറോളം ഭൂമിയാണ് ഇതിനായി ഡി.ടി.പി.സിക്ക്  ജില്ലാ കലക്ടർ വിട്ടു നൽകിയത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടക്കുന്നത്. 



Tags:    
News Summary - Malamel Tourism Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.