അഞ്ചൽ: ഓയിൽപാം ഇന്ത്യയുടെ വിവിധ ഉൽപന്നങ്ങൾ ഫാക്ടറി വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആരംഭിച്ച വിൽപന കേന്ദ്രങ്ങളിൽ കമ്പനി ഉൽപന്നങ്ങളില്ല.
അഞ്ചൽ-കുളത്തൂപ്പുഴ പാതയോരത്ത് ഭാരതീപുരത്ത് കമ്പനിയുടെ പ്രധാന കവാടത്തിനരികിലും നിലമേൽ ജങ്ഷനിലുമാണ് വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പാം ഓയിൽ ഉൾപ്പെടെയുള്ള കമ്പനിയുടെ മൂല്യവർധിധിത ഉൽപന്നങ്ങൾ നേരത്തേ ഇവിടെനിന്ന് ലഭിച്ചിരുന്നതാണ്.
ഭാരതീപുരത്തെ വിൽപന കേന്ദ്രത്തിെൻറ ചുമതലക്കാരായി നിയമിച്ചിട്ടുള്ളത് കമ്പനിയുടെ സീനിയർ ഫീൽഡ് അസിസ്റ്റൻറിനെയും മെസഞ്ചൽ തസ്തികയിലുള്ള ജീവനക്കാരനെയുമാണ്. ഇവർക്ക് പ്രതിമാസം ശമ്പളയിനത്തിൽ 75000ത്തോളം രൂപയാണ് കമ്പനി നൽകിവരുന്നത്.
ഇതിെൻറ നാലിലൊന്ന് തുകയുടെ പോലും വിറ്റുവരവ് ഇവിടെ നടക്കുന്നില്ല. നിലമേൽ ജങ്ഷനിലെ വിൽപനകേന്ദ്രം വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എസ്റ്റേറ്റ് മാനേജർ, സൂപ്പർവൈസർ എന്നീ തസ്തികകളിലുള്ള ജീവനക്കാരെ കൂടാതെ ഒരുദിവസവേതനക്കാരനും ഇവിടെയുണ്ട്. ഇവരുടെ ശമ്പളയിനത്തിലും കട വാടകയിനത്തിലുമായി രണ്ട് ലക്ഷത്തിലേറെ തുകയാണ് ചെലവുവരുന്നത്.
ഇവിടെയും തുച്ഛമായ വരുമാനമേ കമ്പനിക്ക് ലഭിക്കുന്നുള്ളൂ. മാനേജ്മെൻറിെൻറ കെടുകാര്യസ്ഥതയും ധൂർത്തും കാരണം കമ്പനി നഷ്ടത്തിലാവുകയാണ്. എന്നാൽ ഇതിെൻറ ഉത്തരവാദിത്തം തൊഴിലാളികളുടെമേൽ കെട്ടിവെക്കപ്പെടുകയാണെന്നാണ് ആക്ഷേപമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.