അഞ്ചൽ: റേഷൻകടകൾ വഴി നടത്തുന്ന മസ്റ്ററ്റിങ് മിക്കയിടത്തും ആദ്യദിവസം തന്നെ അവതാളത്തിൽ. നെറ്റ്വർക് ഇല്ലാത്തതാണ് പ്രധാന പ്രശ്നം. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുള്ള കുടുംബാംഗങ്ങളെയാണ് ആദ്യഘട്ടത്തിൽ മസ്റ്ററിങ്ങിന് വിധേയമാക്കുന്നത്. ഇതിനായി നാട്ടുകാർ സകുടുംബം റേഷൻ കടകൾക്ക് മുന്നിൽ കാത്തിരിപ്പാണ്. കുട്ടികളെ സ്കൂളിൽ വിടാതെയും മുതിർന്നവർ തൊഴിലിന് പോകാതെയുമാണ് എത്തിയത്.
അതികഠിനമായ വേനൽച്ചൂട് സഹിച്ചാണ് ഈ കാത്തുനിൽപ്പ്. മിക്ക കടകളിലും പത്തിൽ താഴെ കാർഡുകൾ മാത്രമേ മസ്റ്ററിങ്ങിന് കഴിഞ്ഞിട്ടുള്ളൂ.
പലരുടെയും കൈവിരലുകൾ പതിയാത്തതും കാലതാമസം വരുത്തി. പലയിടത്തും ഉച്ചക്കുശേഷമാണ് നെറ്റ്വർക് കണക്ടായത്. ചില റേഷൻകടകൾക്ക് മുന്നിൽ പുലർച്ചെ മുതൽ ആളുകളുടെ ക്യൂ ആയിരുന്നു.
മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത കുടുംബങ്ങൾ വീണ്ടും റേഷൻ കടകളിലെത്തേണ്ട സ്ഥിതിയാണ്.
മസ്റ്ററ്റിങ് പരാജയപ്പെടുന്നവർ അധികൃതരെയും റേഷൻ കടക്കാരെയും അസഭ്യം പറയുന്ന സ്ഥിതിയുമുണ്ടായി. ഇന്നും നാളെയും ആദ്യഘട്ട മസ്റ്ററിങ് റേഷൻ കടകളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.