ഡോ. ​റ​സൂ​ൽ പൂ​ക്കു​ട്ടി, പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ ചേം​ബ​റി​ൽ ച​ർ​ച്ച ന​ട​ത്തു​ന്നു

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

അ​ഞ്ച​ൽ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ റ​സൂ​ൽ പൂ​ക്കു​ട്ടി ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി.

അ​ഞ്ച​ൽ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെൻറ​ർ മേ​ഖ​ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ​പ​ദ്ധ​തി വി​വ​ര​ങ്ങ​ളാ​ണ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​റ​സൂ​ൽ പൂ​ക്കു​ട്ടി, പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ന​ൽ​കി​യ​ത്. അ​ഞ്ച​ൽ ബ്ലോ​ക്ക് ഡി​വി​ഷ​നി​ലെ ഏ​രൂ​ർ, അ​ഞ്ച​ൽ, അ​ല​യ​മ​ൺ, ഇ​ട​മു​ള​യ്ക്ക​ൽ, ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ 250 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഫൗ​ണ്ടേ​ഷ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

28 സ​ബ്സെൻറ​റു​ക​ളും നാ​ല്​ പി.​എ​ച്ച്.​സി​യും ഒ​രു സി.​എ​ച്ച്.​സി​യു​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. അ​തി​നൂ​ത​ന ആ​രോ​ഗ്യ സേ​വ​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യെ​ല്ലാം ന​ട​പ്പാ​ക്കു​ന്ന​ത്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കും. സാ​ധാ​ര​ണ മ​നു​ഷ്യ​ന് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റ​സൂ​ൽ പൂ​ക്കു​ട്ടി ഫൗ​ണ്ടേ​ഷ​ൻ അ​ധി​കൃ​ത​ർ ഈ ​പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​യോ​ഗ​ങ്ങ​ൾ നേ​ര​ത്തേ ബ്ലോ​ക്ക് ത​ല​ത്തി​ൽ ഏ​താ​നും ദി​വ​സം​മു​മ്പ് ചേ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​പ്പോ​ൾ ത​ന​താ​യി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ, റ​സൂ​ൽ പൂ​ക്കു​ട്ടി എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

Tags:    
News Summary - Resul Pookutty Foundation submitted to the Chief Minister outline of the project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.