അഞ്ചൽ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ വനിത കണ്ടക്ടറുടെ മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും കവർന്ന കേസിലെ പ്രതിയെ അഞ്ചൽ പൊലീസ് പിടികൂടി. പരവൂർ നെടുങ്ങോലം പൂതക്കുളം സുനാമി ഫ്ലാറ്റിൽ സുരേഷ് (38) ആണ് പിടിയിലായത്. ഫെബ്രുവരി ഒമ്പതിന് അഞ്ചൽ ആർ.ഒ ജങ്ഷനിലാണ് ചടയമംഗലം ഡിപ്പോയിലെ വനിത കണ്ടക്ടറുടെ മൊബൈൽ ഫോണും പഴ്സും മോഷ്ടിക്കപ്പെട്ടത്. തുടർന്ന് ചടയമംഗലം ഡിപ്പോ അധികൃതർക്കും അഞ്ചൽ പൊലീസിലും പരാതി നൽകി.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആയൂരിൽനിന്നാണ് സുരേഷിനെ പിടികൂടിയത്. പ്രതിയുടെ കൊല്ലത്തെ വീട്ടിൽനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.