അഞ്ചൽ: ജില്ലയിലെ ആദ്യത്തെ സ്മാർട്ട് വില്ലേജ് ഓഫിസായ ചണ്ണപ്പേട്ടയിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതികളും നടപടിയും പതിവാകുന്നു. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസർ രതീഷിനെ കലക്ടർ സസ്പെൻഡ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
തഹസിൽദാർ പാസാക്കേണ്ട റീസർവേ രേഖകൾ വില്ലേജ് ഓഫിസർ രതീഷ് സ്വന്തം നിലയിൽ പാസാക്കി നൽകിയതായും റിസർവേയിൽ അധികം വന്ന വസ്തുക്കൾ തൽക്കാലം ഒന്നും ചെയ്യേണ്ട എന്ന സർക്കാർ ഉത്തരവ് നിലനിൽക്കേ അധികം വന്ന വസ്തുക്കൾ പതിച്ച് നൽകിയതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞദിവസം ചണ്ണപ്പേട്ട വില്ലേജ് ഓഫിസിലെ മറ്റൊരു ഉദ്യോഗസ്ഥൻ ഓഫിസിലെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം നടത്താനെത്തിയ ഉന്നത റവന്യൂ ഉദ്യോഗസ്ഥരാണ് വില്ലേജ് ഓഫിസർ നടത്തിയ ക്രമകേടുകൾ കണ്ടെത്തിയത്.
എൽ.ആർ തഹസിൽദാർ ഡി. സന്തോഷ് കുമാർ ക്രമകേടുകൾ കണ്ടെത്തി കലക്ടർക്ക് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് രതീഷിനെ സസ്പെൻഡ് ചെയ്തത്. യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പരാതിയില്ലാത്തതിനാൽ ഒത്തുതീർന്നുവെങ്കിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.