കരുനാഗപ്പള്ളി: ആഡംബര കാറിൽ കറങ്ങി കഞ്ചാവും മാരക ഇനത്തിൽപെട്ട ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എയും വിൽപന നടത്തിയ രണ്ടുപേരെയും കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവില മുറിയിൽ കണ്ടത്തിൽ തറയിൽ പടിഞ്ഞാറ്റതിൽ മുഹമ്മദ് ഷാൻ (33), കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് മണ്ണാണിക്കൽ കിഴക്കതിൽ വീട്ടിൽ ആദർശ് (23) എന്നിവരെയാണ് ഒന്നേകാൽ കിലോ കഞ്ചാവും ആറ് ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.
അന്തർ ജില്ല മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണ് ആദർശും ഷാനും. പുതു തലമുറ ലഹരി പാർട്ടികളിലും വിരുന്നുകളിലും ഉപയോഗിച്ചുവരുന്ന മാരക ഇനത്തിൽപെട്ട മീതൈൽ ഡയോക്സി മെറ്റാപെത്തലിൻ എന്ന ഇനത്തിൽപെട്ട മയക്കുമരുന്നു ബാംഗ്ലൂരിൽ നിന്നാണ് ഇവർ കൊണ്ടുവരുന്നത്.
കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മയക്കുമരുന്ന് സംഘങ്ങൾക്ക് കൈമാറുകയാണ് പതിവ്. കരുനാഗപ്പള്ളി ഭാഗത്ത് ഇവർ മയക്കുമരുന്ന് കച്ചവടത്തിന് എത്തുന്നതായി സിറ്റി ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കരുനാഗപ്പള്ളിയിലെ പ്രമുഖ കോളജിലെ വിദ്യാർഥികൾക്ക് കൈമാറുന്നതിന് കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.