കൊട്ടാരക്കര ലോട്ടസ് റോഡിലാണ് നാലുദിവസമായി ജലം ഒഴുകിപോകുന്നത്
കൊട്ടാരക്കര: കൊട്ടാരക്കര ലോട്ടസ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴായിട്ട് നാല് ദിവസം. ധനമന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ.എൻ. ബാലഗോപാലിന്റെ ഓഫിസ് കടന്നുപോകുന്ന റോഡിലാണ് കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നത്.
കൊട്ടാരക്കര ചന്തമുക്കിൽ നിന്ന് പുലമണിലേക്ക് എളുപ്പം വരാൻ സാധിക്കുന്ന സമാന്തര റോഡാണിത്. ഓരോ ദിവസവും പൈപ്പിൽനിന്ന് ജലം പുറത്തേക്ക് വരുന്നതിന്റെ ശക്തി വർധിച്ചുവരുകയാണ്.
ഇതനുസരിച്ച് റോഡിന്റെ ഒരുവശം മെണ്ണാലിച്ച് പൊള്ളയായി. നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. കൊട്ടാരക്കരയിൽ ഗതാഗത തടസ്സം നേരിടുമ്പോൾ മിക്ക വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. ഇതിനാൽ അധികൃതർ ജലമൊഴുക്ക് തടഞ്ഞ് പൈപ്പ് പൊട്ടൽ നന്നാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.