കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആഷിക് ബൈജു, അജ്മൽ അജു, ശരത് മോഹൻ എന്നിവരെ ആക്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മുണ്ടയ്ക്കൽ സ്വദേശിയായ ആനന്ദിനെ അറസ്റ്റ് ചെയ്തു. ആനന്ദിനെതിരെ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, ഇരവിപുരം സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ നിലവിലുണ്ട്.
കേസിൽ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ള മൂന്നുപേർ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും നിഷേധിച്ചിരുന്നു. ജാമ്യം നിഷേധിച്ച സാഹചര്യത്തിലും പരസ്യമായി പൊതുപരിപാടികളിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ നിരവധി പരാതികൾ യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.