ഇരവിപുരം: ജി.എസ്.ടി അടയ്ക്കാൻ നൽകിയ പണം വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്ത ടാക്സ് പ്രാക്ടീഷണർ അറസ്റ്റിൽ. പള്ളിത്തോട്ടം അഞ്ജലി നഗർ മേരി ഭവനത്തിൽ ആൽഫ്രഡ് ആനന്ദ് (42) ആണ് പിടിയിലായത്.
പള്ളിമുക്കിലെ കാർ ആക്സസറീസ് സ്ഥാപനത്തിനുവേണ്ടി ടാക്സ് അടയ്ക്കാൻ നൽകിയ പണമാണ് തട്ടിയെടുത്തത്. പ്രതിമാസം അടയ്ക്കേണ്ട ജി.എസ്.ടി തുക ഇവർ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകുകയായിരുന്നു.
തുടർന്ന് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ചലാൻ വ്യാജമായി ഇയാൾ സ്ഥാപനമുടയെ പണമടച്ചതായി വിശ്വസിപ്പിച്ചു. ഇപ്രകാരം ഏഴ് ലക്ഷം രൂപയോളം സ്ഥാപനമുടമയിൽനിന്ന് തട്ടിയെടുത്തു. ഭീമമായ തുക ടാക്സ് കുടിശ്ശിക ആയതിനെതുടർന്ന് അധികൃതർ പണം അടയ്ക്കാൻ സ്ഥാപനമുടമയോട് ആവശ്യപ്പെടുകയായിരുന്നു.
അധികൃതരും സ്ഥാപനമുടമയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. സ്ഥാപനമുടമയായ ഷൈനിയുടെ പരാതിയിൽ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.
ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, അനുരൂപ, ജയകുമാർ സി.പി.ഒ അഭിജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.