ഇരവിപുരം: മരത്തിൽനിന്ന് വീണതിനെതുടർന്ന് എട്ടുവർഷമായി കിടപ്പിലായ യുവാവ് ചികിത്സക്ക് പണം കണ്ടെത്താനാകാതെ വലയുന്നു.
പട്ടത്താനം ദർശന നഗർ 174 ജലാലുദ്ദീൻ മൻസിലിൽനിന്ന് കരിക്കോട് ടി.കെ.എം കോളജിനടുത്ത് മാടൻകാവിന് സമീപം ചെപ്പള്ളിൽ വീടിനടുത്ത് വാടകക്ക് താമസിക്കുന്ന ജലാലുദ്ദീെൻറയും മാജിദയുടെയും മകൻ നെജിമുദ്ദീൻ (25) ആണ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്.
എട്ടുവർഷം മുമ്പ് കുണ്ടറയിലെ ഒരു വീട്ടിൽ മരം മുറിച്ചു കൊണ്ടിരിക്കെ ശക്തമായ കാറ്റിൽപെട്ട് താഴേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. പിതാവും ഒരു അപകടത്തിൽപെട്ട് ചികിത്സയിലാണ്. സ്വന്തമായുണ്ടായിരുന്നതെല്ലാം ചികിത്സക്കായി ചെലവഴിച്ചു. സുമനസ്സുകളുടെ സഹായം കൊണ്ടാണ് കഴിഞ്ഞുപോകുന്നത്. മാതാവ് അസുഖബാധിതയായതിനാൽ ഏക സഹോദരിയാണ് പരിചരിക്കുന്നത്.
ഇപ്പോൾ ആശുപത്രിയിൽ ചികിത്സക്ക് പോകുന്നതിനോ മരുന്നുവാങ്ങുന്നതിനോ വീട്ടുവാടക കൊടുക്കുന്നതിനോ കഴിയാത്ത സ്ഥിതിയിലാണ്. മാതാവ് മാജിദയുടെ പേരിൽ ഫെഡറൽ ബാങ്കിെൻറ ഉമയനല്ലൂർ ശാഖയിൽ 10210100405961 എന്ന നമ്പരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC code: FDRL0001273. ഫോൺ: 7994461872.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.