കൊല്ലം: കേന്ദ്ര സർക്കാർ ഡീസൽ, പെട്രോൾ എക്സൈസ് തീരുവയിൽ കുറവ് വരുത്തിയതുമൂലം ഡീലർമാർക്ക് അഞ്ചു മുതൽ 10 ലക്ഷം രൂപയുടെ വരെ നഷ്ടം നേരിട്ടതായി ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ. നഷ്ടം ഓയിൽ കമ്പനികൾ ഏറ്റെടുക്കണം. പൊട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുകയും 28 ശതമാനം നികുതി നിലനിർത്തുകയും വേണം.
നാലുവർഷമായി ഡീലർ കമീഷൻ വർധിപ്പിച്ചിട്ടില്ല. പമ്പുകളെയും ഡീലർമാരെയും സഹായിക്കുന്ന നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ പമ്പുകൾ അടച്ചിട്ട് സമരം ചെയ്യേണ്ടിവരുമെന്ന് അസോസിയേഷൻ രക്ഷാധികാരി എസ്. മുരളീധരൻ, പ്രസിഡൻറ് മൈതാനം വിജയൻ, സെക്രട്ടറി അഷറഫ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.