ശാസ്താംകോട്ട: പതിനൊന്നുകാരനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. മൈനാഗപ്പള്ളി കടപ്പ ചിറയുടെ തെക്കതിൽ രതീഷ് എന്ന റഷീദാണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായ റഷീദ് ഭാര്യയെയും മക്കളെയും സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. ഇത് സംബന്ധിച്ച് ഭാര്യ ലൈല ശാസ്താംകോട്ട പൊലീസിൽ നിരവധി തവണ പരാതി നൽകുകയും ഇയാളെ താക്കീത് നൽകി വിടുകയുമായിരുന്നു.
കഴിഞ്ഞ ദിവസവും മദ്യപിച്ച് ലക്കുകെട്ട രതീഷ് ഭാര്യയെയും മക്കളെയും ഉപദ്രവിച്ചു. കമ്പിവടി കൊണ്ടുള്ള അക്രമത്തിൽ മകൻ അൽത്താഫിെൻറ തലക്ക് ഗുരുതരമായി പരിക്കേറ്റു. മാതാവ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ശാസ്താംകോട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ശാസ്താംകോട്ട മുനിസിപ്പൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കേറ്റ മകൻ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.